ഇന്ന് അരിപ്പൊടി വെച്ച് ഒരു ചായക്കടി ആയാലോ
ചേരുവകൾ
അരിപ്പൊടി – 1 cup
കടലമാവ് – 2 tbsp
ഉപ്പ് – 1/4 tsp
മുളക് പൊടി – 1 tsp
കായപ്പൊടി – ഒരു നുള്ള്
വെളുത്തുള്ളി – 3
കടലപ്പരിപ്പ് – 2 tbsp
കറിവേപ്പില
വെള്ളം
Oil
തയ്യാറാക്കുന്ന വിധം
step-1
ഒരു പാത്രത്തിലേക്ക് വറുത്ത അരിപ്പൊടിയും , കടലമാവും, മുളക് പൊടി , വെളുത്തുള്ളി ചതച്ചതും,
ഉപ്പും, ചെറുതായി അരിഞ്ഞ കറിവേപ്പിലയും, കായപ്പൊടിയും , 2 മണിക്കൂർ വെള്ളത്തിൽ
കുതിർത്ത പരിപ്പും , 2 tsp തിളച്ച എണ്ണയും , ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി mix ചെയ്ത.ചപ്പാത്തി പരുവത്തിൽ നന്നായി കുഴച്ചെടുക്കുക.
ശേഷം ചെറിയ ഉരുളകളാക്കി പപ്പടത്തിന്റെ വലുപ്പത്തിൽ പരത്തുക.
എന്നിട്ട് ചൂടായ എണ്ണയിലേക്കിട്ട് വറുത്ത് കോരുക………
വളരെ രുചികരമായ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന അരിപൊടി വച്ചുള്ള വിഭവം തയ്യാറായി…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അരിപ്പൊടി കൊണ്ടുള്ള സ്നാക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.