Home Break fast നുറുക്ക് ഗോതമ്പ് ഉണ്ടോ? ഹെൽത്തി ഇൻസ്റ്റന്റ്റ് ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...

നുറുക്ക് ഗോതമ്പ് ഉണ്ടോ? ഹെൽത്തി ഇൻസ്റ്റന്റ്റ് ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

ഹെൽത്തി ഇൻസ്റ്റന്റ്റ് ബ്രേക്ഫാസ്റ്റ്

കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ”

ആവശ്യമായ ചേരുവകൾ

* നുറുക്ക് ഗോതമ്പ് – 1 കപ്പ്
* തൈര് – 1/2 കപ്പ്
* കാരറ്റ് – 1/4 കപ്പ്
* മല്ലിയില – 2 ടേബിൾസ്പൂൺ
* പച്ചമുളക് – 2 എണ്ണം
* മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
* കടുക് – 1 ടീസ്പൂൺ
* കായം പൊടി – ഒരു നുള്ള്
* ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
* എണ്ണ – ആവശ്യത്തിന്
* ഉപ്പ് – ആവശ്യത്തിന്
* വെള്ളം – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

* ഒരു കപ്പ് നുറുക്ക് ഗോതമ്പ് മിക്സിയിൽ നന്നായി പൊടിച്ചെടുത്തു ഒരു ബൗളിലോട്ടു മാറ്റി അര കപ്പ് തൈര്,കാൽ കപ്പ് കാരറ്റ് മുറിച്ചത്,രണ്ടു ടേബിൾസ്പൂൺ മല്ലിയില മുറിച്ചത് എന്നിവ ചേർക്കുക
* ഒരു പാൻ ചൂടാക്കി ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ഒരു ടീസ്പൂൺ കടുക് പൊട്ടിച്ചു രണ്ടു പച്ചമുളകും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു നുള്ള് കായം പൊടിയും ചേർത്ത് റോസ്റ്റ് ചെയ്തു ബൗളിലോട്ടു ചേർത്ത് ആവശ്യത്തിന് വെള്ളം കുറേശ്ശേയായി ചേർത്ത് ഇഡ്‌ഡലി മാവിന്റെ പരുവത്തിൽ കട്ടിയുള്ള മാവാക്കിയെടുത്തു കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്തു ഇഡ്ഡലി പ്ലേറ്റിൽ 10 മിനിറ്റ് ആവിയിൽ വേവിച്ചെടുത്തു തണുത്തതിനു ശേഷം ഉപയോഗിക്കാം. അടിപൊളി ഇൻസ്റ്റന്റ് ബ്രേക്ഫാസ്റ്റ് റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here