നല്ല രുചിയിൽ ക്രിസ്പി റാഗി ദോശയും , പഞ്ഞി പോലെയുള്ള റാഗി ഇഡലിയും. .
ചേരുവകൾ
1. ഉഴുന്ന് അര കപ്പ്
2. റാഗി പൊടിച്ചത് – മുക്കാൽകപ്പ്
3 . ചോറ് – ഒരു ടേബിൾ സ്പൂൺ
4. വെള്ളം -ആവശ്യത്തിന്
5. ഉപ്പ് –
തയ്യാറാക്കേണ്ട വിധം
ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം.
ഉഴുന്ന് ആവശ്യത്തിനു വെള്ളവും , ഒരു ടേബിൾ സ്പൂൺ ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇതിലേക്ക് റാഗി പൊടിച്ചതും ഉപ്പും ചേർത്ത് നന്നായി ഇളക്കി വീണ്ടും 30 സെക്കൻഡ് കൂടി അരക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കണം.
ഇത് ആറ് മുതൽ എട്ട് മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ വെക്കണം.
ഈ മാവ് വച്ച് നല്ല മൊരിഞ്ഞ ദോശയും ,പഞ്ഞി പോലെയുള്ള ഇഡലിയും തയ്യാറാക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.