Home Recipes റവയും പാലും കൊണ്ട് വായിൽ അലിഞ്ഞിറങ്ങും മധുരം ഉണ്ടാക്കാം . വളരെ സിമ്പിൾ ടേസ്റ്റ് ആണ്...

റവയും പാലും കൊണ്ട് വായിൽ അലിഞ്ഞിറങ്ങും മധുരം ഉണ്ടാക്കാം . വളരെ സിമ്പിൾ ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

റവയും പാലും കൊണ്ട് വായിൽ അലിഞ്ഞിറങ്ങും മധുരം ഉണ്ടാക്കാം .

ചേരുവകൾ

റവ – അരക്കപ്പ്
പാൽ – മുക്കാൽ കപ്പ്
നെയ്യ് – 1 ടേബിൾസ്പൂൺ
മിൽക് പൌഡർ – 2 ടേബിൾസ്പൂൺ ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
പഞ്ചസാര – 1 കപ്പ്
വെള്ളം – 1 കപ്പ്
ഏലക്ക – 2
നാരങ്ങാനീര് – 1 ടീസ്പൂൺ
കുങ്കുമം – ഒരു നുള്ള്
റോസ്‌വാട്ടർ – 1 ടീസ്പൂൺ
പിസ്താ പൊടിച്ചത് – ഗാർണിഷ് ചെയ്യാൻ

ഉണ്ടാക്കുന്ന വിധം

ഒരു പാനിലേക് നെയ്യൊഴിച്ചു ചൂടാകുമ്പോൾ റവ ചേർത്തിളക്കുക .ഇതിലേക്കു പാൽ ചേർത്ത് നന്നായി വേവിച്ചു എടുക്കുക .ഇതിലേക്കു പാൽപ്പൊടി ബേക്കിംഗ് സോഡാ ചേർത്ത് നന്നായി കുഴച്ചെടുത്തു ഓരോ ചെറിയ piece എടുത്തു ഇഷ്ടമുള്ള shape ആക്കിയെടുക്കുക .ഇത് ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്തെടുക്കുക .സോസ്പാനിലേക് പഞ്ചസാര വെള്ളം ഏലക്ക കുങ്കുമം നാരങ്ങാനീര് റോസ്‌വാട്ടർ ചേർത്ത് നന്നായി തിളപ്പിക്കുക .ഇതിലേക്കു ഫ്രൈ ചെയ്ത ഓരോന്നും സിറപ്പിലേക്കിട്ടു അരമണിക്കൂർ വെക്കുക .ശേഷം സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here