ചെട്ടിനാട് മട്ടൺ ചുക്ക
ചേരുവകൾ
മട്ടൺ – അര കിലോ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
ചെറിയഉള്ളി – അര കപ്പ്
ചുവന്ന മുളക് – 2+2
എണ്ണ – 2 ടേബിൾസ്പൂൺ
കുരുമുളക് – 1 ടേബിൾസ്പൂൺ
ജീരകം – 1 ടേബിൾസ്പൂൺ
മല്ലി – 1 ടേബിൾസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
പട്ട – ചെറിയ കഷ്ണം
ഗ്രാമ്പു – 2
ഏലയ്ക – 2
കറിവേപ്പില
തയ്യാറാക്കേണ്ട വിധം
ഒരു പ്രഷർ കുക്കറിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിക്കുക ശേഷം മട്ടൺ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഇളക്കുക. പാത്രം അടച്ച് 5 മിനിറ്റ് വേവിക്കുക. മട്ടൺ നിന്ന് നന്നായി വെള്ളം വരും ശേഷം കുക്കർ അടച്ച് വച്ച് മട്ടൺ വേവിക്കുക.
ഒരു പാനിൽ കുരുമുളക്, ജീരകം, മല്ലി, 2ചുവന്നുമുളക്, പെരുംജീരകം, പട്ട, ഗ്രാമ്പു, ഏലയ്ക എന്നിവ നന്നായി മൂപ്പിക്കുക. തണുത്തതിന് ശേഷം പൊടിച്ചു വയ്ക്കുക.
ഇനി ഒരു പാത്രം ചൂടാക്കി ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക അതിൽ ചെറിയഉള്ളി, 2ചുവന്നുമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം വേവിച്ച മട്ടൺ ചേർക്കുക. ഒപ്പം പൊടിച്ച മസാല കൂടി ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് അടച്ച് വയ്ച്ചു വേവിക്കുക.. ഇടയ്ക്കു പാത്രം തുറന്നു ഇളക്കി കൊടുക്കണം.. മട്ടൺ ചുക്ക തയ്യാർ..
വീഡിയോ ലിങ്ക്
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.