Home Payasam ചൗവ്വരി പായസം &നുറുക്ക് ഗോതമ്പ് കേസരി ഒന്ന് തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

ചൗവ്വരി പായസം &നുറുക്ക് ഗോതമ്പ് കേസരി ഒന്ന് തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

ചൗവ്വരി പായസം &നുറുക്ക് ഗോതമ്പ് കേസരി

ചേരുവകൾ

ചൗവ്വരി—200 GRAM
പാൽ –1 1/2 LTR
മിൽക്ക് മെയ്ഡ് —3/4 CUP
ഉണക്കമുന്തിരി
കശുവണ്ടി പരിപ്പ്
ഏലയ്ക്ക പൊടി
നെയ്യ്
വെള്ളം ആവശ്യത്തിന്
നെയ്യ്, പാനിൽ ചൂടാക്കുക. അതിലോട്ടു കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ടു വറുത്തെടുക്കുക. ആ നെയ്യിൽ തന്നെ ചൗവ്വരിയും വറുക്കുക. പിന്നെ ഇളം ചൂടുവെള്ളം കഴിച്ചു കൊടുക്കുക പാനിലോട്ടു. ചൗവ്വരി അരിപ്പയിൽ അരിച്ചെടുക്കുക പിന്നെ നന്നായി വ്വെല്ലാം ഒഴിച്ച് കൊടുക്കുക അരിപ്പയിൽ . ഒട്ടിപ്പിടിച്ചു പോകാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
പാൽ ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കാൻ വെക്കുക. തിളച്ചപാലിൽ ചൗവ്വരി ചേർത്ത് കൊടുക്കുക . ചൗവ്വരി പാലിൽ കിടന്ന് നന്നായി വെന്തുകിട്ടണം. അതിനുശേഷം പഞ്ചസാര/ മിൽക്ക് മെയ്ഡ് ചേർത്ത് കൊടുക്കുക നന്നായി ഇളക്കി കൊടുക്കണം. പിന്നെ ഏലയ്ക്കപൊടി , ഉണക്കമുന്തിരി കശുവണ്ടിപരിപ്പ് ഇവ ചേർത്ത് കൊടുക്കുക

നുറുക്ക് ഗോതമ്പ് കേസരി

നുറുക്ക് ഗോതമ്പ് —-1 CUP (125 ML)
പഞ്ചസാര…1/4 cup
ഉണക്കമുന്തിരി
കശുവണ്ടി
പരിപ്പ്
ഏലയ്ക്കപൊടി
നെയ്യ്
വെള്ളം–3CUP (125 ML)
നുറുക്ക് ഗോതമ്പ് നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ എട്ടു ഇട്ടുവെക്കുക. ഒരുമണിക്കൂറിന്‌ ശേഷം നന്നായി പിഴിഞ്ഞ് ഒരു അരിപ്പയിൽ വെക്കുക.
നെയ്യ്, പാനിൽ ചൂടാക്കുക. അതിലോട്ടു കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ടു വറുത്തെടുക്കുക. ആ നെയ്യിൽ തന്നെ നുറുക്ക് ഗോതമ്പ് വറുക്കുക. അതിലോട്ടു ചൂടുവെള്ളം ഒഴിച്ച് കൊടുത്തു നന്നായി വേവിക്കുക (കുക്കറിലും വേവിക്കാം). വെള്ളം നന്നായി വറ്റിയതിന് ശേഷം പഞ്ചസാര ചേർത്തുകൊടുത്തു നന്നായി ഇളക്കുക പിന്നെ ഏലയ്ക്കപൊടി , ഉണക്കമുന്തിരി കശുവണ്ടിപരിപ്പ് ഇവ ചേർത്ത് കൊടുക്കുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here