Home Biriyani പൊരിച്ച കോഴി ബിരിയാണി ടേസ്റ്റ് ഒന്ന് പറയാൻ ഉണ്ടോ. നമുക്കൊന്ന് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ...

പൊരിച്ച കോഴി ബിരിയാണി ടേസ്റ്റ് ഒന്ന് പറയാൻ ഉണ്ടോ. നമുക്കൊന്ന് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

പൊരിച്ച കോഴി ബിരിയാണി

. മസാല കൂട്ടിൽ ഒരു ചെറിയ സൂത്രം ഉണ്ട്. Apo തയ്യാറാക്കുന്ന വിധം നോക്കിയാലോ.

ബിരിയാണി ഉണ്ടാക്കുന്നതിന് മുൻപേ നമ്മൾ മുന്തിരിയും , അണ്ടിപരിപ്പും , ഉള്ളി നേരിയ അരിഞ്ഞതും ഫ്രൈ ചെയ്തടുക്കുക. അതിനു ശേഷം ചിക്കൻ നന്നായി കഴുകി ഒരു പാത്രത്തിൽ എടുക്കാം. 1.5 tsp കാശ്മീരി മുളക് പൊടി , 1/4 tsp മഞ്ഞൾ പൊടി ,1/2 tsp ഗരം മസാലപ്പൊടി , 1 tsp മല്ലി പൊടി , 1 tsp ചിക്കൻ മസാല , 1 /2 tsp കുരുമുളക് പൊടി , ഉപ്പ് , നമ്മുടെ സൂത്രം ആണുട്ടോ അടുത്തത് . 1 മുട്ട പൊട്ടിച്ചതും ഒഴിച്ച് നന്നായി കുഴച്ച് എടുക്കണം. മുട്ട ചേർത്താൽ ചിക്കൻ നല്ല സോഫ്റ്റ് ആയി കിട്ടും. ടേസ്റ്റ് കൂടും. 1 പാനിൽ ഉള്ളി വറുത്ത എണ്ണ ഒഴിച്ച് അതിൽ ചിക്കൻ ഇട്ടു ഫ്രൈ ചെയ്ത എടുക്കാം. ചിക്കൻ മാറ്റി അതെ എണ്ണയിൽ തന്നെ ഉള്ളി വഴറ്റണം. കൂടെ അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് എന്നിവ വഴറ്റണം. തക്കാളി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. 1 പിഞ്ച് മഞ്ഞൾ പൊടി , 1/2 tsp ചിക്കൻ മസാല , 1 tsp ബിരിയാണി മസാല , 1/2 tsp ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് ഇളക്കി മാറ്റി വെക്കാം. മല്ലി ഇലയും , നാരങ്ങ നീരും കൂടി ചേർക്കണം മസാല തയ്യാറാക്കി കഴിയുമ്പോൾ. റൈസ് തയ്യാറാക്കാൻ വേണ്ടി ഒരു പാനിൽ 4 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. 2 കപ്പ് അരി ആണ് എടുക്കുന്നത്. വെള്ളത്തിൽ മസാല ചേർക്കാം ഗ്രാമ്പു,പട്ട , ജീരകം എന്നിവ കൂടെ നാരങ്ങ നീരും , ചെറുതായി കട്ട് ചെയ്ത ക്യാരറ്റ് മല്ലി ഇല , നെയ്എന്നിവ ചേർത്ത് തിളച്ചു വരുമ്പോൾ അരി ചേർക്കാം. അരി വെന്തു കഴിഞ്ഞ മസാലയും ആയി ധം ഇട്ടു കൊടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here