Home Biriyani ഇന്ന് നമുക്ക് ഒരു അടിപൊളി വെജിറ്റബിൾ ബിരിയാണി തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഇന്ന് നമുക്ക് ഒരു അടിപൊളി വെജിറ്റബിൾ ബിരിയാണി തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

വെജിറ്റബിൾ ബിരിയാണി

ചേരുവകൾ

ബസ്മതി റൈസ് മൂന്നു കപ്പ്
കറുവപ്പട്ട അഞ്ചെണ്ണം
ഗ്രാമ്പൂ ആറെണ്ണം
ഏലക്ക 6
വലിയ ഏലയ്ക്ക-2
ബിരിയാണി ഇല2
ഓയിൽ മൂന്ന് ടേബിൾ സ്പൂൺ
നെയ്യ് രണ്ട് ടേബിൾ സ്പൂൺ
ഷാ ജീരകം കാൽ ടീസ്പൂൺ
മല്ലിയില ഒരു പിടി നിറയെ
സവാള മൂന്നെണ്ണം
തക്കാളി രണ്ട്
പച്ചമുളക് 4
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ
മല്ലിപ്പൊടി മൂന്ന് ടീസ്പൂൺ
മുളകുപൊടി മൂന്ന് ടീസ്പൂൺ
ഗരംമസാലമുക്കാൽടീസ്പൂൺ
5 ടേബിൾ സ്പൂൺ തൈര്
ഉപ്പ് ആവശ്യത്തിന്
വേവിച്ച ഗ്രീൻപീസ് അരക്കപ്പ്
കോളിഫ്ലവർ 10 കഷണം
ക്യാരറ്റ് എട്ടു കഷണം
ഉരുളക്കിഴങ്ങ് ഒരെണ്ണം ചെറുത്

തയ്യാറാക്കേണ്ട വിധം

അരി കഴുകിയതിനുശേഷം വെള്ളമൊഴിച്ച് 20 മിനിറ്റ് കുതിർത്താനായി മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ കുറച്ച് അധികം വെള്ളം തിളപ്പിച്ചെടുക്കുക ഇതിലേക്ക് 20 മിനിറ്റ് കുതിർത്തി വച്ചിട്ടുണ്ടായിരുന്നു അരി വെള്ളം തിളച്ചതിനുശേഷം ഇട്ടുകൊടുക്കുക ചോറിലേക്ക് ആവശ്യത്തിനായുള്ള ഉപ്പും ഷാജിരയും അതോടു കൂടെ ഒരു പിടി മല്ലിയില കൂടെ ചേർത്ത് വേവിച്ചെടുക്കുക ചോറ് ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ വേവിച്ചടുക്കുവാൻ വേവിച്ച ചോറ് ഊറ്റി മാറ്റി വെക്കാം

ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ള ഒരു മസാല റെഡി ആക്കി എടുക്കാം അതിനായിട്ട് ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ ഓയിലും നെയ്യും ഒഴിച്ചുകൊടുക്കുക ചൂടായി വരുമ്പോൾ കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്ക വലിയ ഏലക്ക ബിരിയാണിഇല എന്നിവ ചേർത്ത് ചൂടാക്കുക ഇതിലേക്ക് സവാള അരിഞ്ഞതു ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഏഴ് മിനിറ്റോളം വഴറ്റിയതിനു ശേഷം ഇതിലേക്ക് തക്കാളി ചേർത്ത് നല്ലപോലെ വേവിച്ച് ഉടച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യമായിട്ടുള്ള മസാലപ്പൊടികൾ ചേർത്തുകൊടുക്കാം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് വീണ്ടും നല്ലപോലെ വഴറ്റുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക ഇനി ടേബിൾ 5 ടേബിൾസ്പൂൺ തൈരും കൂടെ ചേർത്ത് നല്ലപോലെ വഴറ്റി അതിനുശേഷം ഇതിലേക്ക് ഗരം മസാല പൊടി കൂടെ ചേർത്ത് കൊടുക്കുക കുറച്ചുകൂടെ മല്ലിയില ചേർത്ത് കൊടുക്കുക. ഇനി മാറ്റി വച്ചിട്ടുള്ള പച്ചക്കറികൾ എല്ലാം ചേർത്തു കൊടുത്തു എട്ടു മിനിറ്റോളം വേവിക്കുക മിനിറ്റിനുശേഷം നോക്കുമ്പോൾ പച്ചക്കറികളെല്ലാം നല്ലപോലെ മസാലയിൽ സെറ്റ് ആയിട്ടുണ്ടാകും ഉടഞ്ഞു പോകാതെ തന്നെ കിട്ടിയിട്ടുണ്ടാകും ഇനി ഇതിനു മുകളിലായി കുറച്ചുകൂടെ മല്ലിയിലഇട്ടുകൊടുക്കുക വേവിച്ചവെച്ചിട്ടുള്ള ചോറിലേക്ക് കുറച്ചു കുറച്ചായി മസാല ചേർത്ത് കുഴഞ്ഞു പോകാതെ മിക്സ് ചെയ്ത് എടുക്കുക അതിനുശേഷം ബിരിയാണി അഞ്ചുമിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ വെച്ച് സെറ്റ് ചെയ്യുക അപ്പോൾ നല്ലപോലെ ബിരിയാണി മസാലയും ചോറും നല്ലപോലെ മിക്സ് ആയി വന്നിട്ടുണ്ടാകും സൂപ്പർ ടേസ്റ്റിൽ ഉള്ള വെജിറ്റബിൾ ബിരിയാണി റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here