രസഗുള.
പാൽ- രണ്ട് ലിറ്റർ
നാരങ്ങാനീര് (വിനാഗിരി)- കാൽകപ്പ്
പഞ്ചസാര- ഒന്നരക്കപ്പ്
വെള്ളം- നാല് കപ്പ്
ഏലക്ക ചതച്ചത്-6
തയ്യാറാക്കേണ്ട വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പാല് ചൂടാക്കുക. നന്നായി ഇളക്കി കൊടുക്കണം. തിളക്കുന്നതിനു തൊട്ടുമുൻപായി തീ ഓഫ് ചെയ്തു നാരങ്ങാനീര്(വിനാഗിരി) ഓരോ സ്പൂൺ ആയി ചേർത്ത് ഇളക്കി കൊടുക്കാം. പാല് നന്നായി പിരിഞ്ഞ് വരുന്നതുവരെ ഇങ്ങനെ ചെയ്യണം.
ഒരു വലിയ അരിപ്പയിൽ കോട്ടൺ തുണി വിരിച്ച ശേഷം പിരിഞ്ഞ പാല് ഒഴിച്ചുകൊടുക്കണം.
ഇതിലേക്ക് വീണ്ടും തണുത്ത വെള്ളം ഒഴിച്ചു കൊടുക്കാം. ഇനി തുണിയോടു കൂടി നന്നായി പിഴിഞ്ഞെടുക്കണം.വെള്ളം മുഴുവൻ ഊർന്നു പോകാൻ വേണ്ടി ഒരു മണിക്കൂർ വയ്ക്കണം.
പാൽക്കട്ടി തുണിയിൽ നിന്നും മാറ്റി കൈകൊണ്ട് നന്നായി കുഴച്ചെടുക്കണം. ഇതിനെ 20 ചെറിയ ഉരുളകളാക്കി എടുക്കുക.
ഒരു വലിയ പാത്രത്തിൽ പഞ്ചസാരയും, വെള്ളവും ,ഏലയ്ക്ക ചതച്ചതും കൂടി തിളപ്പിക്കുക.
നന്നായി തിളക്കുമ്പോൾ ഉരുട്ടി വെച്ചിരിക്കുന്ന പാൽക്കട്ടി ഓരോന്നായി ഇട്ടു കൊടുക്കണം. പാത്രം അടച്ചു വെച്ച് 15 മുതൽ 20 മിനിറ്റ് വരെ വേവിക്കുക. രുചികരമായ രസഗുള തയ്യാർ.
കുങ്കുമപ്പൂവ് അല്ലെങ്കിൽ ചെറുതായി അരിഞ്ഞ നട്സ് കൊണ്ട് അലങ്കരിക്കാം
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.