ഉണക്ക മുള്ളൻ കറി :-
Ingredients
ഉണക്ക മീൻ :6
ചെറിയുള്ളി:4
വെളുത്തുള്ളി:4podes
കറിവേപ്പില:2stem
പുളി വെള്ളം:1/2cup
തക്കാളി:1, chopped
പച്ചമുളക്:2
മുളക് പൊടി:2tsp
മഞ്ഞൾ പൊടി:1/2tsp
വലിയ ജീരകപൊടി :3/4tsp
ഉപ്പ്
തേങ്ങ:1/2portion
തയ്യാറാക്കേണ്ട വിധം
ആദ്യം മീൻ കുറച്ചു സമയം വെള്ളത്തിലുട്ടുവെക്കാം. അധികമുള്ള ഉപ്പ് കളയാനാണ്. ഇനി ചട്ടിയെടുത്ത് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം.ഇനി ഇതിലേക്ക് ചെറിയുള്ളിയും വെളുത്തുള്ളിയും അറിഞ്ഞതിട്ട് നന്നായി വഴറ്റാം.ബ്രൗൺ കളർ ആവുമ്പോൾ കറിവേപ്പില ഇട്ട് ശേഷം അതിലേക്ക് പുളി വെള്ളം ഒഴിക്കാം. ഇനി ഇതിലേക്ക് തക്കാളി അരിഞ്ഞതും പച്ചമുളകും ഇട്ട് തിളപ്പിക്കാം. ഇനി മുളക്പൊടി, മഞ്ഞൾ പൊടി, ജീരകപ്പൊടി ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു തിളപ്പിക്കാം. ഇനി ഇതിലേക്ക് ഉണക്കമീൻ ചേർത്ത് അടച്ചുവെച്ച വേവിക്കാം. ശേഷം ഇതിലേക്ക് തേങ്ങാ അരച്ചത് ചേർത്തു ഒന്ന് ചൂടാക്കി തീ ഓഫ് ചെയ്യാം എന്നിട്ട് കുറച്ചു സമയം അടച്ചു വെക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.