Home Dessert സാധാരണ സേമിയ കസ്റ്റാര്‍ഡില്‍ നിന്നും വ്യതസ്തമായി പഴങ്ങളും ഐസ്‌ക്രീമും ചേര്‍ത്തൊരു കിടിലന്‍ ഡെസേര്‍ട്ടാണ് ഞങ്ങള്‍ തയ്യറാക്കിയിരിക്കുന്നത്....

സാധാരണ സേമിയ കസ്റ്റാര്‍ഡില്‍ നിന്നും വ്യതസ്തമായി പഴങ്ങളും ഐസ്‌ക്രീമും ചേര്‍ത്തൊരു കിടിലന്‍ ഡെസേര്‍ട്ടാണ് ഞങ്ങള്‍ തയ്യറാക്കിയിരിക്കുന്നത്. വീട്ടില്‍ വരുന്ന അതിഥികള്‍ക്കും കുട്ടികള്‍ക്കുമൊക്കെ കൊടുക്കാവുന്ന ഒരു ഹെല്‍ത്തി വിഭവമാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

കിടിലന്‍ ഡെസേര്‍ട്ടാണ്

ആവശ്യമായ സാധനങ്ങള്‍

പാല്‍ – 1/2 ലിറ്റര്‍

സേമിയ- 1 കപ്പ്

കസ്റ്റാര്‍ഡ് പൗഡര്‍

പഞ്ചസാര- 1/2 കപ്പ്

നെയ്യ് – രണ്ട് ടീസ്പൂണ്‍

കശുവണ്ടി

ഉണക്കമുന്തിരി

പഴം

മാതളം

ഐസ് ക്രീം (ഇഷ്ടമുള്ള ഫ്‌ലേവര്‍)

ടൂട്ടി ഫ്രൂട്ടി

തയ്യാറാക്കേണ്ട വിധം

സേമിയ നെയ്യില്‍ നന്നായി വറുത്തെടുക്കുക. പാല്‍ തിളപ്പിയ്ക്കുക. ഇതിലേക്ക് വറുത്ത് വെച്ച സേമിയ ഇട്ട് കൊടുക്കുക. സേമിയ പകുതി വേകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കുക. കുറച്ച് കസ്റ്റാര്‍ഡ് പൗഡര്‍ പാലില്‍ കട്ടയില്ലാതെ കലക്കിയെടുക്കുക. ഇത് സേമിയയിലേക്ക് ചേര്‍ത്ത് കൊടുക്കുക. സേമിയ തയ്യാറായി. ഈ സേമിയ ചൂട് ആറിയ ശേഷം ഫ്രിഡ്ജില്‍ വെച്ച് രണ്ട് മണിക്കൂര്‍ തണുപ്പിച്ച് എടുക്കാം. തണുപ്പിച്ച സേമിയ ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത ശേഷം ഒരു ഗ്ലാസില്‍ കുറച്ച് ഒഴിച്ച് കൊടുക്കാം. അതിന് മുകളിലേക്ക് മാതളം ഇട്ടു കൊടുക്കാം. കുറച്ച് പഴം കൂടി ഇട്ട് കൊടുക്കാം. അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് കൊടുക്കാം. ഇതിന് മുകളിലേക്ക് കുറച്ച് സേമിയ കൂടി ഇട്ട് കൊടുക്കാം. ആദ്യം ചെയ്ത പോലെ തന്നെ മാതളവും, പഴവും ഇട്ട് കൊടുക്കാം. ഇതിന് മുകളിലേക്ക് ഐസ്‌ക്രീം ഇട്ട് കൊടുക്കാം. ഐസ്‌ക്രീമിന്റെ മുകളിലേക്ക് കുറച്ച് ടൂട്ടി ഫ്രൂട്ടി കൂടി ഇട്ട് ഗാര്‍ണിഷ് ചെയ്യാം.

വിശുദ്ധമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here