സ്നാക്ക് 10 മിനുട്ടിൽ
കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ”
ആവശ്യമായ ചേരുവകൾ
* ചെറുപഴം – 3 എണ്ണം (നേന്ത്രപ്പഴം ഒഴികെ ഏതു പഴവും ഉപയോഗിക്കാം.വലിയ പഴമാണെങ്കിൽ ഒരെണ്ണം)
* ഗോതമ്പു പൊടി – 1 കപ്പ്
* അരിപ്പൊടി – 1/4 കപ്പിൽ ഒരു ടേബിൾസ്പൂൺ കുറച്ചെടുക്കുക
* ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
* ശർക്കര – 1/2 കപ്പ്
* ഏലക്കായ – 2 എണ്ണം
* വെള്ളം – ആവശ്യത്തിന്
* എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമായത്
ഉണ്ടാക്കുന്ന വിധം
* ഒരു കപ്പ് ഗോതമ്പു പൊടി, 1/4 കപ്പിൽ ഒരു ടേബിൾസ്പൂൺ കുറച്ചെടുത്ത അരിപ്പൊടി, 1/4 ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ഒരു പാത്രത്തിൽ നന്നായി മിക്സ് ചെയ്തു വെക്കുക
* വേറൊരു പാത്രത്തിൽ അര കപ്പ് ശർക്കരയും അര കപ്പ് വെള്ളവും കൂടി ചേർത്ത് ശർക്കരപ്പാനിയാക്കി മാറ്റി വെക്കുക
* 3 ചെറുപഴം (നേന്ത്രപ്പഴം ഒഴികെ ഏതു പഴവും ഉപയോഗിക്കാം.വലിയ പഴമാണെങ്കിൽ ഒരെണ്ണം) ഒരു പാത്രത്തിൽ സ്പൂണോ ഫോർക്കോ ഉപയോഗിച്ച് നന്നായി സ്മാഷ് ചെയ്തു വെക്കുക
* മാറ്റി വെച്ച പൊടി മിക്സിലോട്ടു ശർക്കരപ്പാനിയും സ്മാഷ് ചെയ്ത പഴവും 2 ഏലക്കായ പൊടിച്ചതും ചേർത്ത് മിക്സ് ചെയ്തു അരകപ്പ് വെള്ളം കുറേശ്ശേയായി ചേർത്ത് മിക്സ് ചെയ്തു ഉഴുന്നുവട മാവിന്റെ പരുവത്തിലാക്കുക (കൂടുതൽ ലൂസും ടൈറ്റും ആകാൻ പാടില്ല)
* തിളച്ച എണ്ണയിലോട്ടു (തീ ലോ – മീഡിയം തീയിൽ വച്ച് ) ഓരോ സ്പൂൺ മാവ് ഒഴിച്ച് ഡീപ് ഫ്രൈ ചെയ്തെടുക്കുക. അടിപൊളി സ്നാക്ക് റെഡി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.