Home Biriyani കല്യാണ വീട്ടിൽ കിട്ടുന്ന ബിരിയാണിയുടെ രുചി ഒന്ന് വേറെ തന്നെയാണ്….കോഴിക്കോടൻ രീതിയിൽ ചിക്കൻ ദം ബിരിയാണി…....

കല്യാണ വീട്ടിൽ കിട്ടുന്ന ബിരിയാണിയുടെ രുചി ഒന്ന് വേറെ തന്നെയാണ്….കോഴിക്കോടൻ രീതിയിൽ ചിക്കൻ ദം ബിരിയാണി…. തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

.കോഴിക്കോടൻ രീതിയിൽ ചിക്കൻ ദം ബിരിയാണി….

ചേരുവകൾ:-

1.കോഴി -1 Kg
2.ഉള്ളി -5 എണ്ണം ,നീളത്തിൽ അരിഞ്ഞത്
3.ഇഞ്ചി -2″ കഷ്ണം
വെളുത്തുള്ളി അല്ലി -8-10 എണ്ണം
പച്ചമുളക് -8-10 എണ്ണം
4.മല്ലിയില -1/2 കപ്പ്
പുതിനയില -1/4 കപ്പ്
5.മുളകുപൊടി -1 TSp
ഗരം മസാല പൊടി -1 1/2 TSp
മഞ്ഞൾപ്പൊടി -1 TSp
പെരുംജീരകപൊടി -1 TSp
6.തക്കാളി-2-3എണ്ണം
7.തൈര് -1/2 കപ്പ്
8.ഓയിൽ-3 TbSp
നെയ്യ്- 3TbSp
9.ഉപ്പ്
10.കയമ അരി-3 കപ്പ്
11.വഴനയില-1 no.
പട്ട
ഏലക്ക -3 nos.
ഗ്രാമ്പു -5-6 nos.
12.ഉണക്കമുന്തിരി
അണ്ടിപ്പരിപ്പ്

തയ്യാറാക്കേണ്ട വിധം

1.മൂന്നാമത്തെ ചേരുവ ചതക്കിയെടുക്കുക.
2.ഒരു പാനിൽ ഓയിൽ(2 TbSp),നെയ്യ്(1 TbSp) ഒഴിച്ചു ഉള്ളി(ഒരെണ്ണം) ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക… അണ്ടിപ്പരിപ്പ്,മുന്തിരി എന്നിവ വറുത്തു കോരുക…
3.ഒരു ബിരിയാണി pot-ൽ നേരിയതായി അരിഞ്ഞ ഉള്ളി(നാലെണ്ണം),തക്കാളി,ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് ചതച്ചത്(1 TbSp മാറ്റി വെക്കണം ) ,മല്ലിയില(1/4 cup), പുതിനയില (2 TbSp), മുളകുപൊടി,പെരുംജീരകപൊടി, മഞ്ഞൾപ്പൊടി(3/4 TSp), ഗരം മസാലപ്പൊടി(3/4 TSp),തൈര്,ആവശ്യത്തിന് ഉപ്പ് ചേർത്തു നന്നായി മിക്സ് ചെയ്ത ശേഷം കോഴികഷ്ണങ്ങൾ ചേർത്തു വെള്ളം(1/2 കപ്പ് )ഒഴിച്ചു നെയ്യ്(1 tbSp) കൂടെ ചേർത്തു യോജിപ്പിച്ച ശേഷം അര മണിക്കൂറെങ്കിലും മാറ്റി വെക്കുക…
4.4 1/2 കപ്പ് വെള്ളം തിളപ്പിക്കുക…ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കുക..ചെറുനാരങ്ങാനീര്(1 TbSp)‌ ചേർക്കുക..ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് ചതച്ചത്(1 TbSp), മല്ലിയില(1 TbSp), പുതിനയില (1 TbSp), ഏലക്ക,പട്ട,ഗ്രാമ്പൂ,വഴനയില, ഓയിൽ(1 TbSp),നെയ്യ്(1 TbSp) ചേർത്തു കഴുകി ഊറ്റി വെച്ച അരി ചേർക്കുക..ഇടത്തരം തീയിലിട്ട് 50% വേവിച്ചെടുക്കുക..
5.dum ചെയ്യാനായി chicken മസാലയുടെ മുകളിൽ ചോറ് ഒരു layer ഇട്ട് വറുത്ത ഉള്ളി,അണ്ടിപ്പരിപ്പ്,മുന്തിരി,മല്ലിയില,പുതിനയില നിരത്തി ഗരം മസാലപ്പൊടി വിതറുക….ബാക്കിയുള്ള ചോറും ഇത് പോലെ നിരത്തുക…
ഇനി മൂടി വെച്ചു ഇടത്തരം തീയിലിട്ട് 10 minute വെച്ച ശേഷം ചെറിയ തീയിൽ 30 minute dum ചെയ്തെടുക്കുക…ഇനി ചോറും മസാലയും വേർതിരിച്ചു serve ചെയ്യാം….😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here