ചൗവരി വട/സാബൂദാന വട
ചേരുവകൾ:
1. ചൗവരി – 1 കപ്പ്
2. ഉരുളക്കിഴങ്ങ് – 2 എണ്ണം, വലുത്
3. സവാള – 1, പൊടിയായി അരിഞ്ഞത്
4. പച്ചമുളക് – 2 എണ്ണം, പൊടിയായി അരിഞ്ഞത്
5. കറിവേപ്പില – 1 ടീസ്പൂൺ, പൊടിയായി അരിഞ്ഞത്
6. മല്ലിയില – 3 ടേബിൾസ്പൂൺ, പൊടിയായി അരിഞ്ഞത്
7. മുളകുപൊടി – 1/2 ടീസ്പൂൺ
8. ജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
9. ഉപ്പ് – ആവശ്യത്തിന്
10. അരിപ്പൊടി – 3 ടേബിൾസ്പൂൺ
11. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാചകം ചെയ്യുന്ന രീതി:
1. ചൗവരി നന്നായി കഴുകിയതിന് ശേഷം നികക്കെ വെള്ളം ഒഴിച്ച് 4 മണിക്കൂർ കുതിരാനായി മാറ്റി വയ്ക്കുക
2. ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ച് എടുക്കുക
3. അതിലേക്ക് കുതിർത്ത് വച്ച ചൗവരി ചേർത്ത് കൊടുക്കുക
4. എണ്ണ ഒഴികെ ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കുക
5. ചെറിയ ഉരുളകൾ എടുത്ത് കൈ കൊണ്ട് കട്ടി കുറച്ച് പരത്തി എടുക്കുക
6. ചൂടായ എണ്ണയിൽ ഇട്ട് 2 വശവും നന്നായി മൊരിഞ്ഞ് വരുന്നത് വരെ വറുത്തെടുക്കുക
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.