പഴം ഡെസ്സേർട്
ചേരുവകൾ
നേന്ത്രപ്പഴം – 2
പാൽ – ഒരു കപ്പ്
പഞ്ചസാര – 2 tbsp
Melted chocolate – 1 tbsp
തേങ്ങ ചിരകിയത് – 1/2 കപ്പ്
പിസ്ത, കശുവണ്ടി – 1 tbsp
നെയ്യ് – 1 tbsp
തയ്യാറാക്കേണ്ട വിധം
ആദ്യം ഡെസ്സേർട്ടിലേക്ക് വേണ്ട ഫില്ലിംഗ് തയ്യാറാക്കാം. ചിരകിയ തേങ്ങയും പകുതി നട്സും ചോക്ലേറ്റും ചേർത്തു നന്നായി മിക്സ് ചെയ്യുക. സ്ലൈസ് ആയി മുറിച്ച പഴം നെയ്യിൽ രണ്ടു സൈഡും വാട്ടി എടുക്കാം. ശേഷം ഓരോ സ്ലൈസിലേക്കും അൽപാൽപമായി ഫില്ലിംഗ് ചേർത്തു ചുരുട്ടിയെടുക്കുക. അഴിഞ്ഞു പോകാതിരിക്കാൻ ഈർക്കിൽ കുത്തി വക്കാം. ഇനി ഇതിലേക്കുള്ള സോസ് തയ്യാറാക്കാം. അതിനായി പാൽ പഞ്ചസാരയും ചേർത്തു തിളപ്പിക്കുക. അതിലേക്കു മാറ്റി വച്ചിരിക്കുന്ന ബാക്കി നട്സും ചേർത്തു കൊടുത്ത് കുരുക്കിയെടുക്കാം. ശേഷം ചുരുട്ടി വച്ച പഴത്തിനു മുകളിൽ ഒഴിച്ച് കൊടുക്കാം. നല്ല അടിപൊളി പഴം ഡെസ്സേർട് റെഡി. വീഡിയോ
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.