Home Fish നല്ല നാടൻ മത്തിയുണ്ടെങ്കിൽ പിന്നെ ചോറിന് വേറെ ഒന്നും വേണ്ട. നാടന്‍ മത്തി കുരുമുളക് പൊടി...

നല്ല നാടൻ മത്തിയുണ്ടെങ്കിൽ പിന്നെ ചോറിന് വേറെ ഒന്നും വേണ്ട. നാടന്‍ മത്തി കുരുമുളക് പൊടി വെളുത്തുള്ളി മുളകുപൊടിയൊക്കെ ചേര്‍ത്ത് ഇലയില്‍ പൊള്ളിച്ചെടുക്കുന്നതിന്റെ രുചി വേറെ തന്നെയാണ്…… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

മത്തി വാഴയിലയിൽ പൊള്ളിച്ചത്

 

ചേരുവകൾ

മത്തി -4

മുളകുപൊടി- 1/2 tspn

മഞ്ഞൾപൊടി – 1/3 tspn

കുരുമുളകുപൊടി – 1/2 tspn

വെളുത്തുള്ളി – 1tspn

ഉപ്പ്

എണ്ണ

വാഴയില

തയ്യാറാക്കുന്ന വിധം

ആദ്യമായി മത്തി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം വരഞ്ഞെടുക്കുക. മുളക് പൊടി, കുരുമുളക് പൊടി , മഞ്ഞള്‍ പൊടി, വെളുത്തുളി, ഉപ്പ് എന്നിവയും കുറച്ചു വെള്ളവും ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി നന്നായി പുരട്ടി എടുക്കുക.. അതിനു ശേഷം മീന്‍ വാഴയിലയിൽ പൊതിഞ്ഞു എടുക്കുക. പാനിൽ കുറച്ചു എണ്ണ ഒഴിച്ച് വാഴയിലയിൽ പൊതിഞ്ഞ മീൻ അതിലേക്ക് ഇടുക. തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here