,അവൽ പായസം
ഈ പായസം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം,
തയ്യാറാക്കുന്നതിനു വേണ്ടി ആദ്യം തന്നെ 300 ഗ്രാം ശർക്കര ഉരുക്കി മാറ്റിവെക്കുക ഇനി വേറെ ഒരു പാൻ വെച്ചു കൊടുക്കാം
അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം, നീ ചൂടായതിനു ശേഷം കിസ്മിസ് ചേർത്ത് വറുത്തു കോരി മാറ്റി വെക്കുക
അതേ പാനിലേക്ക് ഒരു കപ്പ് അവൽ ചേർത്ത് നന്നായി നെയ്യിൽ വറുത്തു എടുക്കുക,
നന്നായി മൂത്ത് വന്നതിനുശേഷം, വെള്ളം ചേർക്കാതെ കാച്ചിയെടുത്ത അര ലിറ്റർപാൽ ചേർത്തു കൊടുക്കുക, രുചിക്ക് അനുസരിച്ച് ഏലയ്ക്കാപൊടി ചേർത്തുകൊടുക്കാം കാൽ ടീസ്പൂൺ ഓളം ചേർത്ത് കൊടുക്കുക
നന്നായിട്ട് വെന്ത കുറുകുന്നത് വരെ വെയിറ്റ് ചെയ്യാം.അതിനുശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന ശർക്കരപ്പാനി അരിച്ച് അതിലേക്ക് ഒഴിക്കുക കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കണം ഒരുപാട് സമയം ഇള കണ്ട കൊടുക്കേണ്ട ആവശ്യമില്ല
നന്നായൊന്നു ചൂട് ആവണം എല്ലാം
കൂടി ചേർന്ന് വരണം അത്രേയുള്ളൂ
അതിനുശേഷം നേരത്തെ വറുത്തുകോരി വെച്ചിരുന്ന കിസ്മിസും കൂടി ചേർത്ത് സ്റ്റോവ് ഓഫ് ചെയ്തു കൊടുക്കുക ഇത്രയേ ഉള്ളൂ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന അവൽ പായസം റെഡി
ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കുക
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.