Home Recipes അവൽ വിളയിച്ചതിനേക്കാൾ രുചിയോടെ ചെറുപയർ വിളയിച്ചത് തയ്യാറാക്കാം. പോഷക ഗുണങ്ങൾ നിറഞ്ഞ ഒരു വിഭവമാണിത് എല്ലാവരും...

അവൽ വിളയിച്ചതിനേക്കാൾ രുചിയോടെ ചെറുപയർ വിളയിച്ചത് തയ്യാറാക്കാം. പോഷക ഗുണങ്ങൾ നിറഞ്ഞ ഒരു വിഭവമാണിത് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ചെറുപയർ വിളയിച്ചത്

ചേരുവകൾ 

ചെറുപയർ -ഒരു കപ്പ്

ഏലക്ക-6

ശർക്കര- 200 ഗ്രാം

വെള്ളം -ഒരു കപ്പ്

നെയ്യ് -രണ്ട് ടേബിൾസ്പൂൺ

തേങ്ങാക്കൊത്ത് -കാൽ കപ്പ്

തേങ്ങ ചിരവിയത് -മുക്കാൽ കപ്പ്

അണ്ടിപ്പരിപ്പ് – രണ്ടു ടേബിൾസ്പൂൺ

പൊട്ടുകടല -രണ്ട് ടേബിൾസ്പൂൺ

ഉണക്ക മുന്തിരി -ഒരു ടേബിൾസ്പൂൺ

ചെറുപയർ നന്നായി കഴുകി ഒന്നര കപ്പ് വെള്ളവും , ഏലക്കയും ചേർത്ത് നാല് വിസിൽ വരുന്നതുവരെ വേവിക്കുക.

ശർക്കര ഒരു കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കണം.

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തും, അണ്ടിപ്പരിപ്പും,പോട്ടുകടലയും, ഉണക്കമുന്തിരിയും വറുത്തുകോരുക.

ഇതേ നെയ്യിലേക്ക് ശർക്കരപ്പാനി ഒഴിച്ച് തിളപ്പിക്കുക. ഒരു നൂൽ പരുവത്തിൽ ആകുമ്പോൾ ചിരകിയ തേങ്ങ ചേർത്തുകൊടുക്കാം.

തേങ്ങയും, ശർക്കരയും നന്നായി യോജിച്ച് വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചെറുപയർ ചേർക്കാം. നന്നായി ഇളക്കി കൊടുക്കണം.

പയറിലെ വെള്ളം വറ്റി എല്ലാം കൂടി യോജിച്ചു കഴിയുമ്പോൾ വറുത്തുവച്ചിരിക്കുന്ന തേങ്ങാക്കൊത്തും, അണ്ടിപ്പരിപ്പും ,പൊട്ടുകടലയും, ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കാം.

രുചികരമായ ചെറുപയർ വിളയിച്ചത് തയ്യാർ. രണ്ട് ദിവസം വരെ കേടാവാതെ ഇരിക്കും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here