മനോഹരം
ചേരുവകൾ
ചെറുപയർ പരിപ്പ് -അര കപ്പ്
പച്ചരി -കാൽ കപ്പ്
തേങ്ങാക്കൊത്ത് -അര കപ്പ്
ശർക്കര പൊടിച്ചത്- അര കപ്പ്
വെള്ളം- കാൽ കപ്പ്
ഏലയ്ക്കാപ്പൊടി -അരടീസ്പൂൺ
ചുക്കുപൊടി- അര ടി സ്പൂൺ
പഞ്ചസാര- കാൽ കപ്പ്
തയ്യാറാക്കേണ്ട വിധം
പയറുപരിപ്പും, പച്ചരിയും നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.വെള്ളം ചേർക്കാതെ നല്ല മയത്തിൽ അരച്ചെടുക്കണം. ഇഡ്ഡലി മാവിനേക്കാൾ അല്പം കൂടി കട്ടി ഉണ്ടാവണം. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർത്തു കൊടുക്കാം.
ഇനി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഒരു കണ്ണോപ്പയിലൂടെ (സുഷിരങ്ങൾ ഉള്ള തവി) മാവ് എണ്ണയിലേക്ക് തുള്ളിതുള്ളിയായി ഒഴിച്ചു കൊടുക്കണം.
ചെറിയ തീയിൽ സ്വർണ്ണ നിറമാകുന്നതുവരെ നന്നായി വറുത്ത് കോരി മാറ്റുക.അരച്ചുവെച്ച മാവ് തീരുന്നതുവരെ ഇങ്ങനെ ബൂന്തി വറുത്തെടുക്കണം.
ഇതേ എണ്ണയിൽ തേങ്ങാക്കൊത്ത് ഇളം ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.
മറ്റൊരു പാത്രത്തിൽ ശർക്കര പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും വെള്ളവും ചേർത്ത് തിളപ്പിക്കുക. ശർക്കരയിൽ അഴുക്ക് ഉണ്ടെങ്കിൽ അരിച്ചെടുക്കണം.
ഇത് ഒരു നൂൽ പരുവത്തിലുള്ള പാനി ആകുമ്പോൾ വറുത്തുവച്ചിരിക്കുന്ന ബൂന്തിയും തേങ്ങാക്കൊത്തും ഇട്ട് യോജിപ്പിക്കണം.
തീ ഓഫ് ചെയ്ത് ചൂടിൽ നിന്നും മാറ്റി നന്നായി ഇളക്കി കൊടുക്കുക. 10 മിനിറ്റ് കഴിയുമ്പോൾ ശർക്കരപ്പാനി മുഴുവൻ ബൂന്തിയിലേക്ക് പിടിക്കും ഇപ്പോൾ അല്പം പഞ്ചസാര വിതറി വീണ്ടും ഇളക്കുക.
രുചികരമായ മനോഹരം തയ്യാർ.
ചൂടാറുമ്പോൾ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് ഒരു മാസം വരെ സൂക്ഷിച്ചു വെക്കാം
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.