Home Curry മട്ടൺ കുറുമ വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയാറാക്കാം..എല്ലാവരും ട്രൈ ചെയ്തുനോക്കു തീർച്ചയായും ഇഷ്ടപ്പെടും

മട്ടൺ കുറുമ വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയാറാക്കാം..എല്ലാവരും ട്രൈ ചെയ്തുനോക്കു തീർച്ചയായും ഇഷ്ടപ്പെടും

മട്ടൺ കുറുമ ..

ചേരുവകൾ

മട്ടൺ – അര കിലോ
എണ്ണ – 2 ടേബിൾസ്പൂൺ
സവാള – 2
കശുവണ്ടി – 10 അരച്ചത്
വയന ഇല – 1
തക്കോലം – 1
ഗ്രാമ്പു – 2
പട്ട – 1 കഷ്ണം
ഏലയ്ക – 2
പെരുംജീരകം – ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
പച്ചമുളക് – 3 ചതച്ചത്
മല്ലിപൊടി – 2 ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
തക്കാളി – 1
ഒന്നാം പാൽ – അര കപ്പ്‌
രണ്ടാം പാൽ – ഒരു കപ്പ്
ഗരം മസാല – അര ടീസ്പൂൺ
ഉപ്പ്

തയ്യാറാകുന്ന വിധം

ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി അതിൽ വയനല, താക്കോലം, ഗ്രാമ്പു, പെരുംജീരകം, പട്ട, ഏലയ്ക എന്നിവ ചേർത്ത് മൂപ്പിക്കുക. സവാള പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് ചതച്ചതും ചേർത്ത് ഇളക്കുക. മഞ്ഞൾ പൊടി, മല്ലിപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ മൂപ്പിക്കുക. കുരുമുളക് പൊടി ചേർക്കുക ഒപ്പം ഒരു തക്കാളി കൂടി ചേർത്ത് നന്നായി മസാല ഒന്ന് വേവിക്കുക. ഇനി ഇതിൽ മട്ടൺ ചേർക്കുക. ഒപ്പം പാകത്തിന് ഉപ്പ് ചേർക്കുക. രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കുക്കർ അടച്ച് വച്ച് വേവിക്കുക. വെന്ത ശേഷം ഗരം മസാല, കശുവണ്ടി അരച്ചത് ചേർത്ത് നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക. കറി ചൂടായി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here