ക്യാരറ്റ് കേക്ക്
ആവശ്യമുള്ള സാധനങ്ങൾ
ക്യാരറ്റ്-2മീഡിയം വലുപത്തിൽ
മുട്ട-2എണ്ണം
മൈദ-1കപ്പ്
ബേക്കിംഗ് പൗഡർ-1/2tsp ബേക്കിംഗ്
സോഡ-1/4tsp
പാല്-1/4കപ്പ്
പഞ്ചസാര-1cup
ബട്ടർ-ആവശ്യത്തിന്
സൺ ഫ്ലവർ ഓയിൽ-1/2കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിലേക്ക് രണ്ട് മീഡിയം സൈസ് ക്യാരറ്റ് മുറിച്ചിട്ടതിനു ശേഷം ഒരു കപ്പ് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക
ഇനി ഒരു അരിപ്പയിലേക്ക് ഒരു കപ്പ് മൈദ അര ടീ സ്പൂൺ ബേക്കിംഗ് പൗഡർ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ട് നല്ലവണ്ണം അരിച്ചെടുക്കാം ഇത് മാറ്റി വയ്ക്കാം
ഇനി നമ്മൾ നേരത്തെ വേവിച്ചുവെച്ച ക്യാരറ്റ് ഒരു മിക്സിയുടെ ജാറലേക്ക് ഇട്ടുകൊടുക്കാം അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചതും ഒരു കപ്പ് പഞ്ചസാരയും കാൽകപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ചു നല്ലവണ്ണം അടിച്ചെടുക്കാം ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം
നമ്മൾ നേരത്തെ മാറ്റിവെച്ച മൈദ മിക്സ് ക്യാരറ്റ് ബാറ്റർലേക് കുറേശ്ശെ കുറേശ്ശെയായി ഇട്ട് മിക്സ് ചെയ്ത് എടുക്കാം ഇനി ഇതിലേക്ക് കാൽ കപ്പ് പാലും കൂടി ഒഴിച്ച് നല്ലവണ്ണം ഇളക്കി എടുക്കാം…
ഇനി ഒരു സ്റ്റീൽ പാത്രത്തിലേക്ക് കുറച്ച് ബട്ടർ തടവി നമ്മൾ തയ്യാറാക്കിവെച്ച ബാറ്റർ ഒഴിച്ചു കൊടുക്കാം…
ഒരു ആവി പാത്രത്തിൽ വെള്ളം വെച്ചതിനുശേഷം ഇതിന്റെ മേലെ കേക്ക് ബാറ്റർ ഒഴിച്ചbപാത്രം വെച്ചു കൊടുത്തു അടച്ചു വച്ച് ചെറിയ തീയിൽ 40 മിനിട്ട് വേവിച്ചെടുക്കാം,40 മിനിട്ടിനുശേഷം അടുപ്പ് തുറന്നു നോക്കാം സ്വാദിഷ്ടമായ കേക്ക് തയ്യാർ..
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ക്യാരറ്റ് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.