Home Recipes കുടപ്പന്….വാഴപ്പൂ, കൊപ്ര, എന്നൊക്കെ പേരുകളുണ്ട്. ഒരു പാട് ഗുണങ്ങൾ ഈ കുടപ്പൻ ഉണ്ട്. കുടപ്പൻ വച്ചൊരു...

കുടപ്പന്….വാഴപ്പൂ, കൊപ്ര, എന്നൊക്കെ പേരുകളുണ്ട്. ഒരു പാട് ഗുണങ്ങൾ ഈ കുടപ്പൻ ഉണ്ട്. കുടപ്പൻ വച്ചൊരു cutlet ഉണ്ടാക്കിയാലോ…. 😛😛 ചൂടോടെ കഴിക്കാൻ നല്ല Taste ആണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

കുടപ്പൻ കട്ലറ്റ്

ആവശ്യമായ ingredients :-

കുടപ്പൻ 1

ഉരുളക്കിഴങ് പുഴുങ്ങിയത് – 2

വേപ്പില അരിഞ്ഞത് -1tblsp

ചതച്ച വറ്റൽ മുളക് – 1 tsp

കുരുമുളക് പൊടി – 1tsp

മഞൾ പൊടി -1 tsp

ഗരം മസാലപ്പൊടി -1 tsp

മുട്ട – 1

പച്ച മുളക്- 4 എണ്ണം ചെറുതായി അരിഞ്ഞത്.

ചെറിയ ഉള്ളി – 4 എണ്ണം ചെറുതായി അരിഞ്ഞത്

സവാള -1 ചെറുതായി അരിഞ്ഞത്

ഉപ്പ് ആവശ്യത്തിന്

Rusk പൊടി ആവശ്യത്തിന്

വെള്ളിച്ചെണ്ണ വറുക്കാൻ

തയ്യാറാക്കുന്ന വിധം 

കുടപ്പൻ ചെറുതായി അരിഞ്ഞത് കഴുകി വാലവെയ്ക്കുക.
വഴറ്റാൻ ചീനച്ചട്ടിയിൽ വെള്ളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പച്ച മുളക്, ചെറിയ ഉള്ളി, സവാള ഇട്ട് വഴറ്റുക.

വേപ്പില ഇട്ട് കൊടുക്കുക. പൊടികൾ എല്ലാം ഇട്ട് മൂപ്പിക്കുക. കുടപ്പൻ ഇട്ട് വഴറ്റുക . ചൂടാറാൻ വയ്ക്കുക.

ഇതിൽ ഉരുളക്കിഴങ് പൊടിച്ച് ചേർത്ത് നന്നായി കുഴച്ചെടുക്കുക. Shape ആക്കി മുട്ട പതിപ്പിച്ചതിൽ മുക്കി Rusk പൊടി യിൽ coat ചെയ്ത് വെള്ളിച്ചെണ്ണയിൽ വറുത്ത്കോരുക . Cutlet Ready…..😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കുടപ്പൻ കട്‌ലറ്റ്    ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here