Home Cake നല്ല സോഫ്റ്റ്‌ ആയിട്ടുള്ള എല്ലാ കേക്കിനും പറ്റുന്ന ബേസിക് സ്പോഞ്ച് കേക്ക് ഉണ്ടാക്കാം… എല്ലാവരും ട്രൈ...

നല്ല സോഫ്റ്റ്‌ ആയിട്ടുള്ള എല്ലാ കേക്കിനും പറ്റുന്ന ബേസിക് സ്പോഞ്ച് കേക്ക് ഉണ്ടാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരു അടിപൊളി സ്പോഞ്ച് കേക്ക് റെസിപ്പി ആണിത്….

Ingredients

മൈദ :3/4 cup

ബേക്കിംഗ് പൗഡർ:1/2tsp

ബേക്കിംഗ് സോഡ:1/4tsp

മുട്ട :3

പഞ്ചസാര:3/4cup

വാനില എസ്സെൻസ് 1tsp

സൺഫ്ലവർ ഓയിൽ:2tbsp

തയ്യാറാക്കുന്ന വിധം

ആദ്യം കേക്ക് ടിൻ (7ഇഞ്ച് )ബട്ടർ കൊണ്ട് അകം മുഴുവൻ പുരട്ടണം. അതിനു മുകളിൽ മൈദ തടവി മാറ്റി വെക്കാം.

ഇനി ഒരു പത്രത്തുമേൽ അരിപ്പ വെച്ച് അതിലേക്ക് മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ എന്നിവ ഇട്ട് അരിച്ചു മാറ്റിവെക്കാം.

ഇനി വെള്ളമൊന്നും നനയാത്ത ബൗൾ എടുത്ത് അതിൽ മുട്ട പൊട്ടിച്ചൊഴിച്ചു അതിലേക്ക് വാനില എസ്സെൻസ് ഒഴിച്ച് 1മിനുട്ട് നന്നായി ബീറ്റ് ചെയ്യാം.

ഇനി ഇതിലേക്ക് പഞ്ചസാര പൊടിച്ചത് കുറേശെ ചേർത്തു നന്നായി ബീറ്റ് ചെയ്യണം. ഇതിന്റെ കളർ വെള്ളയായി നന്നായി പൊങ്ങി വരുമ്പോൾ ഇതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചെറുതായി ബീറ്റ് ചെയ്യാം.

ഇനി ഇതിലേക്ക് മൈദ മിക്സ് ചേർത്തു യോചിപ്പിച്ചു കേക്ക് ടിന്നിൽ ഒഴിച്ച് കൊടുക്കാം. അടുപ്പിൽ ചരുവം വച്ചു ഉപ്പ് ഇട്ട് 5മിനുട്ട് ചെറിയ തീയിൽ ചൂടാക്കുക.

ഇനി ഇതിന്മേൽ റിങ് സ്റ്റാൻഡ് വെച്ച് മുകളിൽ കേക്ക് ടിൻ വെച്ച് ചരുവം അടച്ചുവെക്കാം. ചെറിയ തീയിൽ 30-35മിനുട്ട് വേവിക്കാം. ശേഷം തുറന്ന് കേക്ക് ടിൻ മാറ്റിവെക്കാം.

ചെറുതായി ചൂട് പോയ ശേഷം കേക്ക് ടിന്നിൽ നിന്ന് മാറ്റിവെക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സ്പോഞ്ച് കേക്ക്   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here