Home Recipes നല്ല പഴുത്ത പഴം വീട്ടിൽ ഉണ്ടെങ്കിൽ വളരെ ടേസ്റ്റി ആയ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം…...

നല്ല പഴുത്ത പഴം വീട്ടിൽ ഉണ്ടെങ്കിൽ വളരെ ടേസ്റ്റി ആയ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം… പഴം ഉണ്ട ഈ രുചികരമായ വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

പഴം ഉണ്ട

ചേരുവകൾ

പഴം – 3 എണ്ണം

അരിപ്പൊടി – അരക്കപ്പ്

തേങ്ങാ ചിരകിയത് – ഒരു കപ്പ്

നെയ്യ് – ഒരു ടേബിൾ സ്പൂൺ

പഞ്ചസാര – ഒരു ടേബിൾ സ്പൂൺ

അണ്ടിയും മുന്തിരിയും ചെറുതായി നുറുക്കിയത്

ഓയിൽ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിയും മുന്തിരിയും വറുക്കുക. അതിലേക്കു ചിരകിയ തേങ്ങാ ചേർക്കുക. നിറം മാറുന്നത് വരെ ഇളക്കുക.

ശേഷം പഞ്ചസാരയും ചേർത്തു വീണ്ടും ഇളക്കുക. ഇനി അത് ചൂടാറാൻ വെക്കാം. പഴം നന്നായി പുഴുങ്ങിയെടുക്കുക. ഇനി നല്ലപോലെ ഉടച്ചു കൊടുക്കാം.

ഇനി ആദ്യം ഉണ്ടാക്കിയ തേങ്ങാ മിക്സ് ഇതിലേക്ക് ചേർത്തു നന്നായി മിക്സ് ചെയ്യുക. ശേഷം കൈ വെള്ളയിൽ വച്ച് ഉരുട്ടി ഉണ്ടകളാക്കുക.

ഇനി പാനിൽ എണ്ണയൊഴിച്ചു ബോൾസ് എല്ലാം വറുത്തു കോരുക. കുറച്ചു തേങ്ങ ചിരകിയതും വിതറി ചായയ്‌ക്കൊപ്പം കഴിക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പഴം ഉണ്ട  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here