ക്രിസ്പി തേനൂറും ജിലേബി
ചേരുവകൾ
മൈദ – 1 കപ്പ്
അരിപ്പൊടി ‘ 1 ടേബിൾസ്പൂൺ
തൈര് – കാൽകപ്പ്
ഫുഡ് കളർ -ആവശ്യത്തിന്
പഞ്ചസാര – 1 കപ്പ്
വെള്ളം – അരക്കപ്പ്
നാരങ്ങാനീര് – 1 ടീസ്പൂൺ
ഏലക്ക – 2
ബേക്കിങ്സോഡ – കാൽടീസ്പൂൺ
ഉണ്ടാകുന്ന വിധം
പഞ്ചസാര വെള്ളം ചേർത്ത് നന്നായി ഒരു നൂൽ പരുവം ആകുന്നത് വരെ തിളപ്പിക്കുക .ഇതിലേക്കു ഏലക്ക നാരങ്ങാനീര് ഫുഡ് കളർ ചേർത്ത് മാറ്റിവെക്കുക .ഒരു ബൗളിൽ മൈദ അരിപ്പൊടി തൈര് ഫുഡ് കളർ എന്നിവ കുറെശ്ശെ വെള്ളം
ചേർത്ത് ദോശക്കുള്ള മാവിന്റെ കട്ടിയിലെടുക്കുക .ഇതിലേക്കു ബേക്കിംഗ് സോഡാ ചേർത്ത് നന്നായി മിക്സ് ചെയ്യുക .
ഇതൊരു കെച്ചപ്പിന്റെ ബോട്ടിലിൽ ആക്കുക .അതല്ലെങ്കിൽ പൈപ്പിങ് ബാഗിലാക്കി ഹോൾ ഇട്ടുകൊടുക്കുക .
ചൂടായ ഓയിലിലേക് ജിലേബിയുടെ ഷേപ്പിൽ ഫ്രൈ ചെയ്യുക .ഫ്രൈ ആയിവരുമ്പോൾ കോരിയെടുത്തു പഞ്ചസാര സിറപ്പിലേക്കിടുക .ഒരു 10 സെക്കന്റ് വെച്ചതിനു ശേഷം മറ്റൊരു പ്ലേറ്റിലേക് മാറ്റുക .
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ക്രിസ്പി തേനൂറും ജിലേബി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.