ക്യാരറ്റ് ലഡ്ഡു
ചേരുവകൾ
ക്യാരറ്റ് – 1 കപ്പ്
തേങ്ങ – 1 കപ്പ്
നെയ്യ് – 1 ടേബിൾസ്പൂൺ
പാൽ – കാൽ കപ്പ്
പഞ്ചസാര – കാൽ കപ്പ്
ഏലയ്ക പൊടി – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ചൂടാക്കി അതിൽ ക്യാരറ്റ് ചേർത്ത് 2 മിനിറ്റ് ഒന്ന് വഴറ്റുക. ശേഷം അതിൽ പാൽ ചേർത്ത് അടച്ച് വച്ച് വേവിക്കുക.
തേങ്ങ ചിരകിയതും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈർപ്പം മാറുന്ന വരെ ചെറു തീയിൽ ഇട്ടു വേവിക്കുക.
ഏലയ്ക പൊടി കൂടി ചേർക്കുക ശേഷം ഗ്യാസ് ഓഫ് ചെയ്യുക. തണുത്തതിന് ശേഷം ചെറിയ ബാൾസ് ആക്കി ഷേപ്പ് ചെയ്ത് വിളമ്പുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ക്യാരറ്റ് ലഡു ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.