Home Recipes ചായക്കൊപ്പം കറുമുറെ കൊറിക്കാൻ നല്ല എരിവുള്ള നാടൻ മിക്സ്ചർ കോൺഫ്ളക്സ് ചേർത്ത് ഹെൽത്തി ആയി തയ്യാറാക്കാം…...

ചായക്കൊപ്പം കറുമുറെ കൊറിക്കാൻ നല്ല എരിവുള്ള നാടൻ മിക്സ്ചർ കോൺഫ്ളക്സ് ചേർത്ത് ഹെൽത്തി ആയി തയ്യാറാക്കാം… വളരെ രുചികരമായ വിഭവം എല്ലാവരും തയ്യാറാക്കി നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ചേരുവകൾ

1.കടലമാവ്- രണ്ട് കപ്പ്

2.മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

മുളകുപൊടി -അര ടീസ്പൂൺ

കായപ്പൊടി- കാൽടീസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

3. കോൺഫ്ലേക്സ് – 2 കപ്പ്

4. കപ്പലണ്ടി- ഒരു കപ്പ്

5. പൊട്ടുകടല- ഒരു കപ്പ്

6. കറിവേപ്പില- ആവശ്യത്തിന്

7. വെളുത്തുള്ളി ചതച്ചത് -10 അല്ലി

8. മുളകുപൊടി- ഒരു ടീസ്പൂൺ
കായപ്പൊടി -കാൽടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ

9. എണ്ണ -വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലമാവ് രണ്ടാമത്തെ ചേരുവകളും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ നന്നായി കുഴച്ചെടുക്കുക.

ഒരു സേവനാഴി ഇടിയപ്പത്തിന്റെ ചില്ലിട്ട് മാവ് നിറയ്ക്കുക .
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് മാവ് ചുറ്റി കൊടുക്കാം.

ചെറിയ ചൂടിൽ വേണം വറുത്തെടുക്കാൻ. ഇളം ബ്രൗൺ നിറമാകുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് വറുത്ത് കോരുക.
ഇതേ എണ്ണയിലേക്ക് കോൺഫ്ലേക്സ് ഇട്ട് വറുത്തെടുക്കണം.

കോൺഫ്ലേക്സ് ക്രിസ്പിയായി വരാൻ ഒരു മിനിറ്റ് മതി.
അടുത്തതായി കപ്പലണ്ടി വറുത്ത് കൊരാം. കപ്പലണ്ടി ചൂടോടെ ഒരു പാത്രത്തിലേക്ക് ഇട്ട് മുളകുപൊടിയും, കായപ്പൊടിയും ,ഉപ്പും ഇട്ട് നന്നായി ഇളക്കി എടുക്കണം.

കപ്പലണ്ടിയുടെ ചൂടിൽ പൊടികളുടെ പച്ചമണം മാറി കിട്ടും.
അടുത്തതായി പൊട്ടുകടല , കറിവേപ്പില വെളുത്തുള്ളി ചതച്ചത് എന്നിവ വേറെ വേറെവറുത്ത് കോരാം.

വെളുത്തുള്ളി ചതച്ചത് വറക്കുമ്പോൾ നല്ല ബ്രൗൺ നിറത്തിൽ വറുത്തു കോരണം. ഇത് കൈ കൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കാം.

ഇനി എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കാം.
രുചികരമായ മിക്സ്ചർ തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മിക്സ്ചർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here