Home Recipes ഇന്ന് ഒരു വെറൈറ്റി റെസിപ്പി ആണ് കായൽ കൊഞ്ച് അതും വാഴ ഇലയിൽ ഇട്ടു പൊള്ളിച്ചത്.....

ഇന്ന് ഒരു വെറൈറ്റി റെസിപ്പി ആണ് കായൽ കൊഞ്ച് അതും വാഴ ഇലയിൽ ഇട്ടു പൊള്ളിച്ചത്.. വളരെ രുചികരമായ ഈ വിഭവം എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

കായൽ കൊഞ്ച് വാഴയിലയിൽ പൊള്ളിച്ചത്

1.വൃത്തിയാക്കിയ കൊഞ്ച് 3 എണ്ണം

2.ഫ്രൈ ചെയ്യാൻ ആവശ്യമായ കൂട്ടു

മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പു, കറി വേപ്പില

വൃത്തിയാക്കിയ കൊഞ്ചിൽ രണ്ടാമത്തെ ചേരുവ പുരട്ടി 15 മിനിറ്റ് വച്ച ശേഷം, വെളിച്ചെണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

3സവാള അരിഞ്ഞത് 1/2 കപ്പ്‌

തക്കാളി അരിഞ്ഞത് 1/2 കപ്പ്‌

പച്ചമുളക് 5

4. മുളക് പൊടി 2 tsp

മഞ്ഞൾപ്പൊടി 1 tsp

ഉലുവ പൊടി 1/2 tsp

മല്ലിപ്പൊടി 1 1/2 tsp

വറുത്തു കോരിയ എണ്ണയിൽ മൂന്നാമത്തെ ചേരുവ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം,നാലാമത്തെ ചേരുവ ചേർത്ത് മൂപ്പിച്ചു തീ അണയ്ക്കാം.

ശേഷം വാട്ടിയ വാഴയിലയിൽ മസാല മിശ്രിതവും കൊഞ്ചും വെച്ച് പൊതിഞ്ഞു എണ്ണയിൽ മൂപ്പിച്ചു എടുക്കം.

വളരെ സ്വാധിഷ്ടമായ കൊഞ്ച് പൊള്ളിച്ചത് തയ്യാർ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വാഴ ഇലയിൽ ഇട്ടു പൊള്ളിച്ച കൊഞ്ച്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here