നിങ്ങൾ ഇങ്ങനെ ഒരു അട കഴിച്ചിട്ടുണ്ടോ?? ഇത് ഒരു സ്പെഷ്യൽ അട 😍👌
അപ്പോൾ ഇത് എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം
തയ്യാറാക്കേണ്ട വിധം
ഇതിലേക്ക് നമുക്ക് രണ്ട് കപ്പ് ഗോതമ്പുപൊടിയും, ഒരു ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി എടുത്തത്, പിന്നെ ഒരു പകുതി നേന്ത്രപ്പഴം, ഒരു നുള്ള് ഉപ്പ്, ഇത്രയും ചേർത്ത് നന്നായി കുഴച്ചെടുക്കുക.. വെള്ളം പോരെങ്കിൽ സാധാ വെള്ളം ചേർത്തു കൊടുക്കാം..
ഇനി നമുക്ക് അടയുടെ ഉള്ളിലേക്ക് വേണ്ട കൂട്ട് തയ്യാറാക്കാം.
രണ്ടു നേന്ത്രപ്പഴം ചെറുതായി മുറിച്ചെടുക്കുക, പിന്നെ ഒരു കപ്പ് തേങ്ങ ആണ് എടുക്കുന്നത്, ഇതിലേക്ക് പാകത്തിനുള്ള ശർക്കര പൊടിച്ചത്, ഏലക്കായ പൊടിച്ചത്, ഇവ നന്നായി മിക്സ് ചെയ്ത് എടുക്കുക. പഴം ഒട്ടും ഉടയാതെ നോക്കണം.
ഇനി നമുക്ക് അട തയ്യാറാക്കാം.. ചെറിയ ചെറിയ ഉരുളകളാക്കി എടുത്ത് വാഴയിലയിൽ നന്നായി പരത്തി അതിലേക്ക് അടയുടെ കൂട്ട് വെച്ച് കൊടുത്തു മടക്കി, ആവിയിൽ വേവിച്ചെടുക്കാം.
ഈ ഒരു അട ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കിയാൽ.. പിന്നെ നിങ്ങൾ അട ഇങ്ങന മാത്രേ തയ്യാറാക്കൂ..
സ്പെഷ്യൽ അട 😍👌
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.