Home Recipes ഇന്ന് നമുക്ക് കൊതിപ്പിക്കുന്ന രുചിയിൽ മൂന്നു സ്വീറ്റ്സ് ഉണ്ടാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഇന്ന് നമുക്ക് കൊതിപ്പിക്കുന്ന രുചിയിൽ മൂന്നു സ്വീറ്റ്സ് ഉണ്ടാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

കൊതിപ്പിക്കുന്ന രുചിയിൽ മൂന്നു സ്വീറ്റ്സ്

ചേരുവകൾ

കടലപ്പൊടി ഒന്നരക്കപ്പ്
ഉപ്പ് രണ്ടു നുള്ള്
ഓയിൽ ഒരു ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
അണ്ടിപ്പരിപ്പ് മുന്തിരി രണ്ട് ടേബിൾസ്പൂൺ
നെയ്യ് ഒരു ടേബിൾസ്പൂൺ
ബേക്കിംഗ് സോഡ ഒരു നുള്ള്
ഓയിൽ ഫ്രൈ ചെയ്യാൻ
പഞ്ചസാര ഒരു കപ്പ്
വെള്ളം ഒരു കപ്പ്

തയ്യാറാക്കേണ്ട വിധം

കടലപ്പൊടി ഒരു ബൗളിലേക്ക് ഇടുക ഇതിലേക്ക് ഉപ്പ്, ബേക്കിംഗ് സോഡ, ഓയിൽ, എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക അതിനുശേഷം വെള്ളം കുറച്ച് കുറച്ച് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. പക്കാവട ഉണ്ടാക്കുന്ന പാകത്തിനു വേണം മാവ് റെഡി ആക്കുവാൻ. രണ്ടു മിനിറ്റ് നല്ലപോലെ മിക്സ് ആക്കി എടുക്കണം.

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ മാവ് കോരിയൊഴിച്ച് ഫ്രൈ ചെയ്ത് ബൂന്തിറെഡിയാക്കി എടുക്കുക (ബൂന്തി റെഡിയാക്കി എടുക്കുവാൻ അരിപ്പ പോലത്തെ തവി ആവശ്യമാണ്) അടുത്തതായി പഞ്ചസാര ലായിനി റെഡിയാക്കണം അതിനായിട്ട് ഒരു പാത്രത്തിൽ പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ തിളപ്പിച്ച് ഒരു നൂൽ പരുവം ആകുന്നവരെ തിളപ്പിച്ചെടുക്കുക. തിളപ്പിച്ച് എടുത്ത് പഞ്ചസാര ലായിനി നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന ബൂന്തിയിലേക്ക് ഒഴിച്ചു കൊടുക്കുക ബൂന്തിയിലേക്ക് ഒഴിച്ച്കൊടുത്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കൂടെ ചേർത്ത് കൊടുക്കുക. ചൂടാറിയതിനു ശേഷം കയ്യിൽ കുറച്ച് ഓയിൽ പുരട്ടി അതിനു ശേഷം രണ്ട് ടീസ്പൂൺ വീതം എടുത്ത് കയ്യിൽ വെച്ച് ഉരുട്ടുക നല്ല പെർഫെക്റ്റ് ആയിട്ടുള്ള ലഡു റെഡി.

ചേരുവകൾ

പാൽ ഒരു കപ്പ്
കടല പൊടി ഒരു കപ്പ്
കോക്കനട്ട് അര കപ്പ്
പഞ്ചസാര മുക്കാൽ കപ്പ്
ഏലക്കപൊടിച്ചത് അര ടീസ്പൂൺ
നെയ്യ്4 ടേബിൾ സ്പൂൺ

തയ്യാറാക്കേണ്ട വിധം

ഒരു മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് പാൽ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് ഡെസിഗ്നേറ്റഡ് കോക്കനട്ട് ചേർത്ത് നല്ലപോലെ അരച്ച് മാറ്റി വെക്കുക. ഒരു കപ്പ് കടലപ്പൊടി അരിച്ചു മാറ്റി വെക്കുക. ഒരു പാനിൽ 4 ടേബിൾ സ്പൂൺ നെയ്യൊഴിച്ച് അരിച്ചുമാറ്റി വെച്ചിട്ടുള്ള കടല പൊടി ചേർത്ത് 3 മിനിറ്റ് ചെറുതീയിൽ വെച്ച് ഒന്ന് ചൂടാക്കിയെടുക്കുക അതിനുശേഷം പഞ്ചസാര ചേർക്കുക പിന്നീട് ഏലക്ക പൊടിച്ചത് ചേർത്ത് നല്ലപോലെ മിക്സ് ആയതിനുശേഷം പാലും അരച്ചെടുത്തത് ഒഴിച്ചു കൊടുക്കുക.ഒരു നാലു മിനിറ്റോളം കൈവിടാതെ നല്ലപോലെ ഇളക്കി കൊടുക്കുക അതിനുശേഷം ചൂടാറുമ്പോൾ കുറേശ്ശെ എടുത്ത് കയ്യിൽ വെച്ച് ഉരുട്ടിയെടുക്കുക.

ചേരുവകൾ

കടലപ്പരിപ്പ് ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
വെള്ളം കാൽ കപ്പ്
ഏലക്ക പൊടി കാൽ ടീസ്പൂൺ
നെയ്യ് രണ്ട് ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് കുറച്ച്
ഫുഡ് കളർ ആവശ്യത്തിന്
ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തി

തയ്യാറാക്കേണ്ട വിധം

ഒരു ബൗളിലേക്ക് കടലപ്പരിപ്പ് ഇട്ടതിനു ശേഷം വെള്ളമൊഴിച്ച് മൂന്നു മണിക്കൂർ കുതിർത്ത് മാറ്റിവയ്ക്കുക മൂന്നു മണിക്കൂറിനു ശേഷം വെള്ളം എല്ലാം കളഞ്ഞു എടുക്കുക. നല്ലപോലെ വെള്ളം പോയതിനുശേഷം മിക്സിയുടെ ജാർ ഇട്ട് പൊടിച്ചെടുക്കുക വെള്ളം ഒട്ടും ചേർക്കേണ്ടതില്ല പൊടിയിൽ നിന്നും ചെറിയ കഷണങ്ങൾ എടുത്ത് ഫ്രൈ ചെയ്തെടുക്കുക മീഡിയം തീയിൽവെച്ചിട്ട് വേണം ഫ്രൈ ചെയ്തു എടുക്കുവാനായി. ഫ്രൈ ചെയ്തു എടുത്തിട്ടുള്ളത് മിക്സിയുടെ ജാർ ഇട്ട് പൊടിച്ചെടുക്കുക ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് പഞ്ചസാരയും കാൽ കപ്പ് വെള്ളവും ഒഴിച്ച് നല്ലപോലെ മിക്സ് ആക്കുക ഒരു നൂൽ പരുവംആകുന്നവരെ തിളപ്പിച്ചെടുക്കുക ഇനി ഫുഡ് കളർ ആവശ്യത്തിനു ചേർത്ത് കൊടുക്കുക. ഏലക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ മിക്സ് ആക്കി പൊടിച്ച് വെച്ചിട്ടുള്ള കടലപ്പരിപ്പ് ഷുഗർ സിറപ്പ് ഒഴിച്ചുകൊടുത്തു നല്ലപോലെ മിക്സ് ആക്കുക ഇനി ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ കുറച്ച് അണ്ടിപ്പരിപ്പ് വറുത്തെടുക്കുക പത്തു മിനിറ്റിനു ശേഷം കുതിർത്ത് വച്ചിട്ടുള്ള കടലപ്പരിപ്പ് ലേക്ക് നെയ്യോ ടെ കൂടെ അണ്ടിപ്പരിപ്പ് ഒഴിച്ചു ഒഴിച്ചു കൊടുക്കുക. ചെറുതായി ചൂടാറുമ്പോൾകുറച്ച് എടുത്തു ലഡുവിനെ ഷേപ്പിൽ ഉരുട്ടിഎടുക്കാം

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here