ലെമൺ പെപ്പെർ ചിക്കൻ :
ചേരുവകൾ
1. ചിക്കൻ – 1/2 kg
2. കുരുമുളക് – 1tsp ചതച്ചത്
3. നാരങ്ങ നീര് – 2 tbsp
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 tsp
5. തൈര് – 2 tbsp
ഈ ചേരുവകൾ എല്ലാം ചേർത്ത് അരമണിക്കൂർ എടുത്തുവെക്കുക
6. എണ്ണ – 4 tbsp
7. വെണ്ണ – 1tbsp
8. ഗ്രാമ്പു – 3 എണ്ണം
9. കറുവപ്പട്ട – 2 കഷ്ണം
10. ഏലക്ക – 3 എണ്ണം
11. തൈര് – 4 tbsp
12. പച്ചമുളക് – 3 എണ്ണം
13. കുരുമുളക് ചതച്ചത് – 1/2 tsp
14. ഗരം മസാല – 1/2 tsp
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തിൽ എണ്ണ ചുടായതിനു ശേഷം ഗ്രാമ്പുവും കരുവപ്പട്ടയും എല്ലാക്കയും ഇട്ട് ഒന്ന് ചെറുതായി വയറ്റുക.മസാല പുരട്ടിയ ചിക്കൻ കഷ്ണങ്ങൾ ഇട്ടുകൊടുത്തശേഷം ഫുൾ തീയിൽ ഒരുമിനുട്ട് രണ്ടു വശവും വേവിക്കുക. അതിനുശേഷം നേരത്തെ മാറിനെറ്റ് ചെയ്ത ചിക്കന്റെ മസാല കൂടി ചേർത്ത് ഒന്നുകൂടി ഇളക്കുക.അഞ്ചുമിനുട് കഴിഞ്ഞതിനുശേഷം തൈരും കുരുമുളക് ചതച്ചതും പച്ചമുളകും ഇട്ട് ഒന്നുകൂടി ഇളക്കികൊടുക്കുക. അതുകഴിഞ്ഞു ഗരം മസാലയും മല്ലിയിലയും ചേർത്ത് വാങ്ങാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.