Home Biriyani അടിപൊളി ടേസ്റ്റിൽ വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയാലോ. തീർച്ചയായും എല്ലാർക്കും ഇഷ്ടപ്പെടും…. എല്ലാവരും തീർച്ചയായും ട്രൈ ചെയ്ത്...

അടിപൊളി ടേസ്റ്റിൽ വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയാലോ. തീർച്ചയായും എല്ലാർക്കും ഇഷ്ടപ്പെടും…. എല്ലാവരും തീർച്ചയായും ട്രൈ ചെയ്ത് നോക്കണം

വെജിറ്റബിൾ ബിരിയാണി .

തയ്യാറാക്കേണ്ട വിധം

2 കപ്പ് ജീരകശാല അരി കഴുകി അരിപ്പയിൽ വെള്ളം പോകാൻ വേണ്ടി വെക്കണം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറച്ച് ഉള്ളി ഫ്രൈ ചെയ്തടുക്കുക. മുന്തിരിയും , അണ്ടിപരിപ്പും കൂടി ഫ്രൈ ചെയ്യുക. അതേ എണ്ണയിൽ തന്നെ ഗ്രാമ്പു , ഏലക്കാ , പട്ട എന്നിവ ഒന്ന് ഇളക്കി എടുക്കുക. അതിലേക്ക് 2 സവോള , 1/2 കഷ്ണം ക്യാരറ്റ് ,1/2 കപ്പ് ബീൻസ് , 1/4 പീസ് ഉരുളകിഴങ്ങ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , തക്കാളി എന്നിവ ചേർത്ത് നന്നായി ചെറു തീയിൽ വെച്ച് ഇളക്കി എടുക്കുക. കുറച്ച് ഉപ്പും ചേർക്കുക. 1/2 കപ്പ് ഗ്രീൻ പീസ് തളെ ദിവസം വെള്ളത്തിൽ കുതിർത്ത് വെക്കണം. അതും ഇപ്പൊൾ ചേർത്ത് കൊടുക്കുക. 1 കുക്കർ എടുത്ത് അതിലേക്ക് ഇൗ മസാല ചേർത്തു കൊടുക്കുക. കഴുകി അരിച്ച് എടുത്ത അരി കൂടി ചേർത്ത് നന്നായി ഇളക്കി അരി ഒന്ന് മുങ്ങി നിക്കുന്ന അത്രേം വെള്ളം ഒഴിച്ച് കൊടുക്കുക. കുക്കർ അടച്ച് 2 വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക. പ്രഷർ ഫുൾ പോയതിനു ശേഷം കുക്കർ തുറന്നു നോക്കാം. ഫ്രൈ ചെയ്ത ഉള്ളി , അണ്ടിപരിപ്പു , മുന്തിരി എന്നിവ ചെയ്തു ഇളക്കി എടുക്കുക. ബിരിയാണി റെഡി. വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here