Home Recipes പഴം നിറച്ചത് ഇന്നൊരു പഴം നിറച്ചതിന്റെ റെസിപ്പി ആണ് പോസ്റ്റ് ചെയ്യുന്നത്…. എല്ലാവർക്കും ഇഷ്ടപ്പെടുന്ന...

പഴം നിറച്ചത് ഇന്നൊരു പഴം നിറച്ചതിന്റെ റെസിപ്പി ആണ് പോസ്റ്റ് ചെയ്യുന്നത്…. എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ രുചികരമായ ഒരു വിഭവമാണ് തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

 

ആവശ്യമുള്ള സാധനകൾ:

നേന്ത്രപ്പഴം – 4 എണ്ണം

തേങ്ങാ ചിരകിയത് – ഒരു കപ്പ്

നെയ്യ് – 1 ടേബിൾ സ്പൂൺ

ഓയിൽ – 2 ടേബിൾ സ്പൂൺ

Nuts and kismis – ഒരു ടേബിൾ സ്പൂൺ

മൈദ – അരക്കപ്പ്

പഞ്ചസാര – ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ അടുപ്പത്തു വച്ച് നെയ്യ് ഒഴിച്ച് കൊടുത്ത് അണ്ടിയും മുന്തിരിയും വറുത്തെടുക്കുക. അതിലേക്കു ചിരകിയ തേങ്ങാ ചേർക്കുക.

ചെറിയ ബ്രൗൺ കളർ ആയാൽ പഞ്ചസാര ചേർത്തു ഇളക്കി തീ ഓഫ് ചെയ്തു ചൂടാറാൻ വെക്കാം.
ഇനി പഴം എടുത്തു സൈഡിൽ കത്തി കൊണ്ട് നീളത്തിൽ വരഞ്ഞു ഗാപ് ഉണ്ടാകുക.

അതിലേക്കു തയ്യാറാക്കി വച്ച തേങ്ങാ മിക്സ് തിരുകി വച്ച് കൊടുക്കാം. ഇനി മൈദ മാവ് ലേശം വെള്ളം ചേർത്തു കുഴച്ചു പശ തയ്യാറാക്കി ഗാപ് അടച്ചു കൊടുക്കാം.

ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ചു പഴം ഫ്രൈ ചെയ്തെടുക്കാം. മൂന്നോ നാലോ പീസാക്കി മുറിച്ചു സെർവ് ചെയ്യാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പഴം നിറച്ചത്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here