ചേരുവകൾ
ഉഴുന്ന് – അര കപ്പ്
തേങ്ങ – അര കപ്പ്
നെയ്യ് – അര ടീസ്പൂൺ
കരിപ്പെട്ടി – അര കപ്പ്
ചുക്ക് പൊടിച്ചത് – അര ടീസ്പൂൺ
എലയ്ക പൊടിച്ചത് – അര ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വെള്ളം – 2 കപ്പ്
തയാറാകുന്ന വിധം
ഉഴുന്ന് ഒന്ന് നന്നായി പാനിൽ ഇട്ടു വറുത്തു അടുക്കുക. ശേഷം ഉഴുന്ന് 3 മണിക്കൂർ നന്നായി കുതിർക്കുക എന്നിട്ട് മിക്സി ഉപയോഗിച്ച് നന്നായി അരച്ച് അടുക്കുക.
ഒരു പാനിൽ അര ടീസ്പൂൺ നെയ്യ് ചൂടാക്കി തേങ്ങ ചിരകിയത് 2 മിനിറ്റ് വറുത്ത ശേഷം മാറ്റി വയ്ക്കുക.
ഒരു പാത്രത്തിൽ 2 cup വെള്ളം അടുക്കുക അതിൽ അരച്ച് വച്ചിരിക്കുന്ന ഉഴുന്ന് ചേർത്ത് നന്നായി യോജിപ്പിച്ചു ചെറിയ തീയിൽ നന്നായി ഇളക്കി വേവിക്കുക.
നന്നായി കുറുകി വരുമ്പോൾ കരിപ്പെട്ടി നന്നായി ഒന്ന് അലിയിച്ചത് ചേർക്കുക. ഉപ്പ് ചേർക്കുക. നന്നായി വെന്ത് കഴിയുമ്പോൾ ചുക്ക്, ജീരകം, എലയ്ക എന്നിവ ചേർക്കാം.
അവസാനമായി വറുത്തു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് ഗ്യാസ് ഓഫ് ചെയ്യാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉഴുന്ന് കഞ്ഞി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.