Home Recipes തരി വട്ട് പേരിതാണെങ്കിലും ആൾക്ക് ഒരു തരി പോലും വട്ടില്ല കേട്ടോ ആളൊരു പുലിയാണ്. ഒരിക്കൽ...

തരി വട്ട് പേരിതാണെങ്കിലും ആൾക്ക് ഒരു തരി പോലും വട്ടില്ല കേട്ടോ ആളൊരു പുലിയാണ്. ഒരിക്കൽ ഉണ്ടാക്കിയവർ വീണ്ടും ഉണ്ടാക്കി നോക്കും തീർച്ച…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

തരി വട്ട്

ചേരുവകൾ

റവ —-250 ഗ്രാം

തേങ്ങ തിരുമ്മിയത്—- ഒരു കപ്പ്

ചെറിയ ജീരകം—– ഒരു ടീസ്പൂൺ

ഉപ്പ്—- ഒരു നുള്ള്

പഞ്ചസാര—— 100 ഗ്രാം

വെള്ളം ——അരക്കപ്പ്

ഏലക്കായ ചതച്ചത് ——നാലെണ്ണം

കപ്പലണ്ടി —അലങ്കരിക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ റവയും തേങ്ങയും ചെറിയ ജീരകവും ഉപ്പും ചേർത്ത് നന്നായി തിരുമ്മി എടുക്കണം.

നന്നായി തിരുമിയ ശേഷം അതിനെ ചെറിയ തീയിൽ അടുപ്പിൽവെച്ച് നന്നായിട്ട് വറുത്തെടുക്കണം. റവ നന്നായിട്ട് ചുവന്നു വന്നു കഴിഞ്ഞാൽ അതിനെ അടുപ്പിൽ നിന്നും മാറ്റി വെക്കാം.

ഇനി ഒരു പാത്രത്തിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായിട്ട് ഒരു നൂൽ പരുവം ആക്കി എടുക്കാം.

പഞ്ചസാര പാനി യെ നേരത്തെ വറുത്ത് വെച്ചിരിക്കുന്ന റവ യിലേക്ക് കുറേശ്ശെ ഒഴിച്ച് നന്നായി ഇളക്കി എടുക്കാം.

അതിനെ ഒരു സേവനാഴിൽ ഇട്ട് നന്നായിട്ട് പ്രസ്സ് ചെയ്യണം. അതിനെ പുട്ടിന്റെ ഷേപ്പിൽ ആക്കിയിട്ട് വട്ടത്തിൽ കത്തി ഉപയോഗിച്ച് മുറിച്ചെടുക്കുക. ചൂടോടുകൂടി തന്നെ മുറിച്ചെടുക്കണം അല്ലെങ്കിൽ അത് നല്ലതുപോലെ കട്ടിയായി പോകും.

പിന്നെ മുറിക്കാൻ കഴിയില്ല.മുറിച്ചെടുത്ത അതിനെ ഒരു പാത്രത്തിലേക്ക് നിരത്തി വച്ചിട്ട് അതിൽ കപ്പലണ്ടി വിതെറി ഗാർണിഷ് ചെയ്യാം.

സൂപ്പർ ടേസ്റ്റി ആയിട്ടുള്ള തരി വട്ട് റെഡിയായി വന്നിട്ടുണ്ട് എല്ലാരും ഒരിക്കലെങ്കിലും ഇത് ട്രൈ ചെയ്തു നോക്കണം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തരി വട്ട്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here