Home Recipes നുറുക്ക് ഗോതമ്പ് വച്ചു ഹൽവ ഉണ്ടാക്കിയാലോ അതും വളരെ എളുപ്പത്തിൽ പാല് എടുക്കാതെ…… എല്ലാവരും ട്രൈ...

നുറുക്ക് ഗോതമ്പ് വച്ചു ഹൽവ ഉണ്ടാക്കിയാലോ അതും വളരെ എളുപ്പത്തിൽ പാല് എടുക്കാതെ…… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

നുറുക്ക് ഗോതമ്പ് ഹൽവ

ചേരുവകൾ

നുറുക്ക് ഗോതമ്പ് അര കപ്പ്‌
ശർക്കര അര കപ്പ്‌
തേങ്ങ പാല് 1 കപ്പ്‌
നെയ് 4/5 സ്പൂൺ
ഏലക്ക പൊടി
അണ്ടിപരിപ്പ്  ചേരുവകൾ

തയ്യാറാക്കേണ്ട വിധം

ആദ്യം നുറുക്ക് ഗോതമ്പു നന്നായി കഴുകി 2 മണിക്കൂർ ചൂട് വെള്ളത്തിൽ കുതിർത്തു വയ്ക്കുക ശേഷം കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കണം മിനിമം 5 മിനിറ്റ് എങ്കിലും അരച്ച് എടുക്കണം. അര കപ്പ് ശർക്കര കാൽ കപ്പ് വെള്ളം ഒഴിച്ച് പാനി ആക്കി അരിച്ചു മാറ്റി വയ്ക്കുക. അടുപ്പിൽ പാൻ വച്ചു നുറുക്ക് ഗോതമ്പ് അരച്ചത് ശർക്കര പാനി തേങ്ങപാൽ എന്നിവ ചേർത്ത് നന്നായി ഇളക്കുക കുറുകി വരുന്നതിനു അനുസരിച്ചു ഇടയ്ക്ക് നെയ് ചേർത്ത് കൊടുക്കാം. ഏലക്ക പൊടി ചേർത്ത് കൊടുകാം അവസാനം ഹൽവ പാകം ആയി പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ അണ്ടിപരിപ്പ് ചെറുതായ് പൊടിച്ചു ചേർക്കാം. ഹൽവ പാകം ആയതിനു ശേഷം ഒരു പാത്രത്തിൽ മാറ്റി സ്പൂൺ വച്ചോ മറ്റോ ലെവൽ ചെയ്ത് കൊടുക്കാം തണുക്കുബോൾ മുറിച്ചു എടുക്കാം ഏകദേശം 20/25 മിനിറ്റ് മതി നമുക് ഈ ഹൽവ ചെയ്ത് എടുക്കാൻ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here