ജിലേബി
ആവശ്യമായ ചേരുവകൾ
* ദോശ മാവ് – 1 കപ്പ്
* ഗോതമ്പു പൊടി – 2 ടേബിൾസ്പൂൺ
* റെഡ് ഫുഡ് കളർ – 2 തുള്ളി
* ബേക്കിംഗ് സോഡ – ഒരു നുള്ള്
* പഞ്ചസാര – 1 കപ്പ്
* ഏലക്കായ – 3 എണ്ണം
* റോസ് വാട്ടർ – കാൽ ടീസ്പൂൺ
* എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്
* വെള്ളം – 1 കപ്പ്
ഉണ്ടാക്കുന്ന വിധം
* ഒരു കപ്പ് ദോശ മാവിലോട്ടു 2 ടേബിൾസ്പൂൺ ഗോതമ്പു പൊടി,2 തുള്ളി റെഡ് ഫുഡ് കളർ, ഒരു നുള്ള് ബേക്കിംഗ് സോഡ എന്നിവ ഓരോന്നായി ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റി വെക്കുക
* ഒരു കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളവും ചേർത്ത് ഷുഗർ സിറപ്പ് ഉണ്ടാക്കി മൂന്നു ഏലക്കായ ചതച്ചു ചേർത്ത് മാറ്റി വെക്കുക. കാൽ ടീസ്പൂൺ റോസ് വാട്ടർ ചേർക്കുക (നിർബന്ധമില്ല)
* ഒരു പൈപ്പിങ് ബാഗോ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറോ എടുത്ത് മാവ് നിറച്ചു ചെറിയ ദ്വാരം കൊടുത്തു ചൂടായ എണ്ണയിലോട്ടു ജിലേബി ഷേപ്പിൽ മാവ് ചുറ്റിച്ചു കൊടുത്തു നന്നായി രണ്ടു വശവും ഫ്രൈ ചെയ്തു എണ്ണയിൽ നിന്നും കോരി ചെറു ചൂടുള്ള ഷുഗർ സിറപ്പിൽ 5 മിനുറ്റ് വച്ച് എടുക്കാവുന്നതാണ്. അടിപൊളി ജിലേബി റെഡി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ജിലേബി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.