ബട്ടർ നാൻ
ചേരുവകൾ
മൈദ – 2 കപ്പ്
പഞ്ചസാര – 1 tsp
ബേക്കിംഗ് പൗഡർ – അര ടീസ്പൂൺ ബേക്കിംഗ്
സോഡാ – അരടീസ്പൂൺ ഓയിൽ – 1ടേബിൾസ്പൂൺ
തൈര് – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഇളം ചൂടുള്ള വെള്ളം – ആവശ്യത്തിന് വെളുത്ത
എള്ള് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ബട്ടർ – ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
മൈദ ഉപ്പ് പഞ്ചസാര ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ ഓയിൽ പഞ്ചസാര തൈര് നന്നായി മിക്സ് ചെയ്യുക .
ഇതിലേക്കു ആവശ്യത്തിന് ചൂട് വെള്ളമൊഴിച്ചു കുഴച്ചു 2 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക .ശേഷം ഉരുളകളാക്കി നാണിന്റെ ഷേപ്പിൽ പരത്തി മുകളിൽ എള്ള് മല്ലിയില വെച്ച് വീണ്ടും പരത്തി മറിച്ചിട്ടു കൊടുക്കുക .
ആ സൈഡിൽ വെള്ളം brush cheythu ചൂടായ പാനിലേക് വെച്ച് കൊടുക്കുക .മുകളിൽ പൊങ്ങി വരുന്ന സമയത്തു പാൻ കമിഴ്ത്തി തീയിൽ കാണിച്ചു മറുവശം ചുട്ടെടുക്കുക .
ശേഷം ബട്ടർ തേച്ചു ചൂടോടെ സെർവ് ചെയ്യാം . നമ്മുടെ അടിപൊളി ബട്ടർ നാൻ തയ്യാറായി…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബട്ടർ നാൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.