ആവശ്യമുള്ള സാധനങ്ങൾ
പാല്-2 1/2+1cup
കസ്റ്റഡ് പൗഡർ-2tbsp പഞ്ചസാര-ആവശ്യത്തിന്
ബിസ്ക്കറ്റ്-ആവശ്യത്തിന്
ബ്രെഡ്-ആവശ്യത്തിന്
അണ്ടിപ്പരിപ്പ്-10എണ്ണം
ബദാം-10എണ്ണം
കോഫീ പൗഡർ -1tbsp
തയ്യാറാക്കുന്ന വിധം
രണ്ടര കപ്പ് പാലിൽ രണ്ട് ടേബിൾസ്പൂൺ കസ്റ്റഡ് പൗഡർ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യുക ആവശ്യത്തിനുള്ള പഞ്ചസാര കൂടി ഇട്ട് നല്ലവണ്ണം കുറുക്കി എടുക്കാം 10 മിനിറ്റിനുള്ളിൽ തന്നെ ഇത് കുറുകി കിട്ടും…
ഇനി ഇത് മാറ്റിവെക്കാം ഇനി അരികു കട്ട് ചെയ്ത് കുറച്ച് ബ്രെഡ് എടുത്തതിനുശേഷം പാനിൽ ഇട്ടു ചൂടാക്കി എടുക്കാം…
ഈ ബ്രെഡും മാറ്റിവയ്ക്കാം ഇനി ഒരു പുഡിങ് ട്രെ എടുത്തതിനുശേഷം അതിലേക്ക് നമ്മൾ ചൂടാക്കി വച്ചിരിക്കുന്ന ബ്രെഡ് നിരത്തി കൊടുക്കാം.
ഇതിന്റെ മേലെ തയ്യാറാക്കിവെച്ചിരിക്കുന്ന കസ്റ്റഡ മിക്സ് ഒഴിച്ചു കൊടുക്കാം ഇനി അതിന്റെ മുകളിൽ ആയി കുറച്ച് ബിസ്ക്കറ്റ് നിരത്താം ഇനി ബിസ്ക്കറ്റ് മുകളിലായി ഒരു കപ്പ് പാലിൽ ഒരു ടേബിൾ സ്പൂൺ കോഫി പൗഡർ നാല് ടേബിൾ സ്പൂൺ പഞ്ചസാര മിക്സ് ചെയ്തതും ഒഴിച്ചു കൊടുക്കാം.
ഇനി ഇതിന്റെ മേലെ വീണ്ടും നമ്മൾ ചൂടാക്കി വച്ചിരിക്കുന്ന ബ്രെഡ് വെക്കാം… ഇനി വീണ്ടും കസ്റ്റഡ മിക്സ് ഇതിന്റെ മേലെ ഒഴിച്ചു കൊടുക്കാം ഇനി കുറച്ച് അണ്ടിപ്പരിപ്പ് ബദാം പൊടിച്ചത് ഇതിന്റെ മേലെ വിതറി കൊടുക്കാം.
ഇനി ഒരു ഭംഗിക്ക് നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ഒരു ഫ്രൂട്ട് ഇതിന്റെ മേലെ മുറിച്ച് ഇടാം സ്വാദിഷ്ടമായ പുഡിംഗ് തയ്യാർ…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.