ആരെടുത്ത കലത്തപ്പം
ചേരുവകളും തയ്യാറാക്കുന്ന വിധം
1 കപ്പ് പത്തിരി പൊടി ആണ് എടുത്തത്. അതൊരു മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. 1.25 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം.
1 tbsp ചോറ് , ജീരകം,1 ഏലക്കാ എന്നിവ ചേർത്ത് കൊടുക്കാം.
നന്നായിട്ട് അരച്ച് എടുക്കണം. വേറെ ഒരു പാൻ എടുത്ത് അതിലേക്ക് 2 പീസ് ശർക്കര ചേർത്ത് 1/2 കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി ഉരുക്കി എടുക്കണം. അതിനു ശേഷം അരിച്ച് എടുക്കണം.
അത് നമുക്ക് നേരെത്തെ അരച്ച മാവിലേക് ചൂടോടെ തന്നെ ഒഴിച്ച് കൊടുക്കണം. എന്നൽ മാത്രമേ ആരു ശെരിക്കും കിട്ടു.
മധുരം ബാലൻസ് ചെയ്യാൻ കുറച്ച് ഉപ്പ്, ബേക്കിംഗ് സോഡ 1 പിഞ്ച് എന്നിവ ചേർത്ത് യോജിപ്പിച്ച് എടുക്കണം.
സ്റ്റൗ ഓൺ ചെയ്തു കുക്കർ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് ചുറ്റും ഒന്ന് സ്പ്രെഡ് ചെയ്യാം. അതിലേക്ക് ചെറിയ ഉള്ളി , തേങ്ങ കൊത്തും മൂപിച്ച് എടുക്കണം.
അതിലേക്ക് മാവ് ഒഴിച്ച് അടച്ചു വെക്കാം. വിസിൽ ഇടാൻ പാടില്ല. 6 മിൻ തീ കുറച്ച് വേവിക്കണം. പുറത്തേക്ക് വെള്ളം വരുന്നത് കാണാം.
വീണ്ടും 3 മിൻ കൂടി വെച്ച് സ്റ്റൗ ഓഫ് ചെയ്യാം. 15 മിൻ കഴിഞ്ഞ് കുക്കർ തുറന്നു നോക്കാം. കലത്തപ്പം റെഡി ആയിട്ടുണ്ട്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ആരെടുത്ത കൽത്തപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.