Easy Potato Curry
ചേരുവകൾ
ഉരുളക്കിഴങ്ങ്: 2
സവാള: 2
പച്ചമുളക്: 4
ഉള്ളി: 4-5
ഇഞ്ചി : 1 Tbsp
കറിലീവ്സ്: ഒരുതണ്ട്
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
തേങ്ങാപ്പാൽ: കട്ടിയുള്ളത് (1.5 കപ്പ്) നേർത്തത് (1/2 കപ്പ്)
പാചകരീതി
ആദ്യം അരിഞ്ഞ ഉരുളക്കിഴങ്ങ് സവാള പച്ചമുളക് കറിവേപ്പില പച്ചമുളക് ഇഞ്ചി നേർത്ത തേങ്ങാപ്പാൽ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഒരു പാനിൽ 4-5 മിനിറ്റ് നന്നായി മൂടി വെച്ച് വേവിക്കുക ..
ഉരുളക്കിഴങ്ങ് നന്നായി വേവിച്ചുവെന്നും സവാള നന്നായി വെന്തലിഞ്ഞെന്നും ഉറപ്പാക്കുക.
ഇപ്പോൾ സ്പൂൺ അല്ലെങ്കിൽ സ്പാറ്റുല വച്ച് ഉരുളക്കിഴങ്ങ് മാഷ് ചെയ്യുക.
കറി നന്നായി കുറുകാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കുറഞ്ഞ തീയിൽ നന്നായിmix ചെയ്യുക.
താളിച്ചൊഴിയ്ക്കാൻ ഒരു പാനിൽ വെളിച്ചെണ്ണ ചേർത്ത് ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് സ്വർണ്ണ തവിട്ട് വരെ വഴറ്റുക ..
ഇത് കറിയിൽ ചേർത്ത് ഇളക്കുക .. അധിക സ്വാദിന് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക.
Easy ഉരുളക്കിഴങ്ങ് കറി ഇപ്പോൾ തയ്യാറാണ് …
പൂരി ചപ്പാത്തി ബ്രെഡ് അപ്പം നൂലപ്പത്തിന് ഇത് നല്ല ഒരു combination ആണ്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉരുളക്കിഴങ്ങ് കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.