Home Fish മീൻ അട / ഹെൽത്തി ഇലയട വാഴയില ഇല്ലാതെയും അട എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നും ഇവിടെ...

മീൻ അട / ഹെൽത്തി ഇലയട വാഴയില ഇല്ലാതെയും അട എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നും ഇവിടെ കാണിക്കുന്നുണ്ട്ട്ടോ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

ഇതിലേക്ക് വേണ്ട സാധനങ്ങൾ :-

മീൻ – 100 – 250 ഗ്രാം

സവാള – 1

തക്കാളി – 1/2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1ടീസ്പൂൺ

പച്ചമുളക് – 1

വേപ്പില

മല്ലിയില

വെളിച്ചെണ്ണ – 1ടേബിൾ സ്പൂൺ

അരിപ്പൊടി – 1 കപ്പ്‌

മുളക് പൊടി – 1/4 ടീസ്പൂൺ

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

മുളക് ചതച്ചത് – 1 ടീസ്പൂൺ

പെരുംജീരകം – 2 നുള്ള്

ഉപ്പ്

ഉണ്ടാക്കുന്ന വിധം :-

ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഉള്ളി ഇട്ട് വാട്ടുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി പച്ചമുളക് ഇവ ചേർക്കാം.

ഇതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പ് ചേർത്ത് വേവിച്ചുവെച്ച മീൻ ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ പൊടികൾ ചേർത്തു കൊടുക്കാം.

മുളകുപൊടി, മഞ്ഞൾപ്പൊടി, മുളക് ചതച്ചത് പെരുഞ്ചീരകം ചേർത്തു നന്നായി വാട്ടി കൊടുക്കുക.. ഒരു അഞ്ചു മിനിറ്റ് വേവിച്ചെടുക്കാം.. മല്ലിയില ചേർത്തുകൊടുക്കാം.

ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിച്ച്, അരിപ്പൊടി, ഉപ്പ് ചേർത്ത് കൊടുത്ത വാട്ടിയെടുക്കുക. ശേഷം ഇതു കുഴച്ചു നന്നായിട്ട് പരത്തിയെടുക്കുക. വാഴയിലയിൽ വെച്ച് മസാല ചേർത്ത് മടക്കുക.. ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം.. വീഡിയോയിൽ വാഴയില ഇല്ലാതെ എങ്ങനെ അട ഉണ്ടാക്കാമെന്നും കാണിക്കുന്നുണ്ട്

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മീൻ അഡ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here