Home Chicken വളരെ രുചികരമായി തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി ക്രിസ്പി ചിക്കൻ ഫ്രൈ… ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ...

വളരെ രുചികരമായി തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി ക്രിസ്പി ചിക്കൻ ഫ്രൈ… ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ തയ്യാറാക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും….

Crispy Chicken Fry

ചിക്കൻ ഇനിമുതൽ ഇങ്ങനെ പൊരിച്ചുനോക്കൂ

ചേരുവകൾ

ചിക്കൻ അര കിലോ

ചെറിയ ഉള്ളി ഏഴെണ്ണം

വെളുത്തുള്ളി ആറെണ്ണം

ഇഞ്ചി വലിയ കഷണം

പച്ചമുളക് രണ്ടെണ്ണം

മഞ്ഞൾ പൊടി അര ടീസ്പൂൺ

ഗരംമസാല ഒരു ടീസ്പൂൺ

ജീരകപ്പൊടി അര ടീസ്പൂൺ

കശ്മീരി മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

നാരങ്ങാനീര് ഒരു ടീസ്പൂൺ

കോൺഫ്ലോർ മൂന്ന് ടേബിൾസ്പൂൺ

മുട്ട ഒന്ന്

തയ്യാറാക്കുന്ന വിധം

ചെറിയ ഉള്ളി വെളുത്തുള്ളി ഇഞ്ചി പച്ചമുളക് മഞ്ഞൾപ്പൊടി ഗരം മസാല ജീരകപ്പൊടി കാശ്മീരി മുളകുപൊടി ഉപ്പ് എന്നിവ മിക്സി ലേക്ക് ഇട്ടതിനുശേഷം നല്ലപോലെ അരച്ച് മാറ്റി വെക്കുക

ചിക്കൻലേക്ക് നാരങ്ങാനീര് ചേർത്ത് കൊടുക്കുക അരച്ചു വെച്ചിട്ടുള്ള മസാല കൂടെ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഇതിലേക്ക്  കോൺഫ്ലോർ മുട്ട ചേർത്ത് നല്ലപോലെ മിക്സ് ആക്കുക

ശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കുക അതിനുശേഷം മീഡിയം തീയിൽവച്ച് ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ചെയ്യുന്ന ഓയിലിൽ കുറച്ചു കറിവേപ്പില കൂടി ഇട്ടാൽ നല്ലതായിരിക്കും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ക്രിസ്പി ചിക്കൻ ഫ്രൈ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here