Home Recipes സ്പെഷ്യൽ ഞണ്ട് റോസ്റ്റ് റെസിപ്പി – തുടക്കക്കാർക്കുപോലും വളരെ എളുപ്പത്തിലും രുചികരമായും ചെയ്യാം… വളരെ രുചികരമായ...

സ്പെഷ്യൽ ഞണ്ട് റോസ്റ്റ് റെസിപ്പി – തുടക്കക്കാർക്കുപോലും വളരെ എളുപ്പത്തിലും രുചികരമായും ചെയ്യാം… വളരെ രുചികരമായ ഈ ഞണ്ടുകറി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക് ഇഷ്ടപെടും….

ചേരുവകൾ

ഞണ്ട് – 450 ഗ്രാം

ചുവന്നുള്ളി / സവോള – 350 ഗ്രാം

വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ

കടുക് – 1 /2 ടീസ്പൂൺ

കുരുമുളക് – 1/2 ടീസ്പൂൺ

ഇഞ്ചി – വലിയ കഷ്ണം (1 “)

തക്കാളി – 2 എണ്ണം

വെളുത്തുള്ളി – 8 – 10 എണ്ണം

മല്ലിപ്പൊടി – 3 – 4 ടീസ്പൂൺ

മുളക് പൊടി -2 – 3 ടീസ്പൂൺ

മഞ്ഞൾപൊടി – 1/2 ടീസ്പൂൺ

നാരങ്ങാനീര് – 2 ടീസ്സ്പൂൺ

ഗരം മസാല – 2 ടീസ്പൂൺ

പെരുംജീരകം – 1/2ടേബിൾസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്

ഉപ്പു – 1/2 ടീസ്സ്പൂൺ

തയ്യാറാക്കുന്ന വിധം

ഞണ്ടുകളെല്ലാം നല്ല വൃത്തിയാക്കി മുറിച്ചു വയ്ക്കുക
അത്യാവശ്യം വലിപ്പമുള്ള ഒരുപാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.

ശേഷം കുരുമുളക് ,വെളുത്തുള്ളി ഇഞ്ചി ചതച്ചത് ,മുളക് ഇവ ചേർത്ത് പച്ചമണം മാറുമ്പോഴേക്കും കറിവേപ്പില ,ചെറിയ ഉള്ളി , ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വാദി വരുമ്പോഴേക്കും തക്കാളി ചേർത്ത് വേവിച്ചെടുക്കുക.

ശേഷം സ്‌പൈസി പൗഡേഴ്സ് ചേർത്ത് നന്നായിളക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന ഞണ്ട് ഇട്ടു മിക്സ് ചെയ്യുക .
ചെറുതീയിൽ എട്ടുമുതൽ പത്തു മിനിട്ടു വരെ വേവിക്കുക .

റോസ്റ്റിലേക്കു ചതച്ചു വെച്ചിരിക്കുന്ന പെരുംജീരകപ്പൊടി ചേർത്തിളക്കി വീണ്ടും അഞ്ചുമിനിറ്റോളം റോസ്റ്റ് നല്ല ഡ്രൈ ആക്കി എടുക്കുക .
സ്വാദിഷ്ടമായ ഞണ്ട് റോസ്റ്റ് തയ്യാറായിക്കഴിഞ്ഞു.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഞണ്ടു റോസ്റ്റ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here