ചേരുവകൾ :
ബോൺലെസ് ചിക്കൻ – 250 gm
സോയാസോസ് – 1/2 tbsp
അറബിക് മസാല ഒരു ടീസ്പൂൺ
വെളുത്തുള്ളിയുടെ പൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചെറുനാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ഒരു ടീസ്പൂൺ
ഓയിൽ രണ്ട് ടേബിൾ സ്പൂൺ
വലിയ ഉള്ളി അര കപ്പ്
ക്യാപ്സിക്കം അരക്കപ്പ്
ഒരു പച്ചമുളക്
ഉണക്കമുളക് ചതച്ചത് ഒരു ടീസ്പൂൺ
ഒറിഗാനോ ഒരു ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് മൂന്ന് ടീസ്പൂൺ
റെഡ് ചില്ലി സോസ് മൂന്ന് ടീസ്പൂൺ
തക്കാളി
തയ്യാറാക്കുന്ന വിധം :
ആദ്യം ചിക്കൻ എല്ലില്ലാതെ കഷണങ്ങളായി നുറുക്കി എടുക്കുക. ശേഷം അതിലേക്ക് സോയാസോസ് അര ടേബിൾസ്പൂൺ ഒഴിച്ചു കൊടുക്കുക. ശേഷം അറബിക് മസാല ഒരു ടീസ്പൂൺ വെളുത്തുള്ളി പൊടി അര ടീസ്പൂൺ ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങനീരും ചേർക്കുക…
ശേഷം ഇതിനെ ഒരു ഒരു മണിക്കൂറോളം റസ്റ്റ് ചെയ്യാൻ വയ്ക്കുക..
ഒരു പാൻ ചൂടാക്കി അതിൽ രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അതിലേക്ക് നമ്മൾ ഉണ്ടാക്കിവച്ച ചിക്കൻ ഇട്ടുകൊടുക്കുക……..
ചിക്കൻ വെന്തു വന്നതിനു ശേഷം അതിലേക്കു അരക്കപ്പ് വലിയ ഉള്ളി ചേർത്ത് കൊടുക്കുക.. ശേഷം ക്യാപ്സിക്കം പച്ചമുളക് ഉണക്കമുളക് ചതച്ചത് ഒറിഗാനോ ശേഷം നന്നായി മിക്സ് ചെയ്യുക..
ഇതിലേക്കുള്ള സോ സീനായി മൂന്ന് ടീസ്പൂൺ ടൊമാറ്റോ കെച്ചപ്പ് രണ്ടോമൂന്നോ ടീസ്പൂൺ റെഡ് ചില്ലി സോസ് ഉണക്കമുളക് ചതച്ചത് ഒറിഗാനോ യും ഈ തയ്യാറാക്കി എടുത്ത് സോസിൽ നിന്ന് രണ്ട് ടീസ്പൂൺ അതിലേക്ക് ഇട്ടുകൊടുക്കുക ശേഷം കുറച്ചു തക്കാളിയും ചേർത്ത് നന്നായി ഇളക്കുക.. ശേഷം മയോനൈസ് വേണമെങ്കിൽ നമുക്ക് ചേർത്ത് കൊടുക്കാവുന്നതാണ്
ശേഷം നമ്മൾ ഒരു ബന് ലേക്ക് കുറച്ചു മുസല്ല ചീസും ഒക്കെ കൂടി മിക്സ് ചെയ്ത് ചേർത്ത് കൊടുക്കാവുന്നതാണ്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.