തലശ്ശേരി ബീഫ് ബിരിയാണി
ചേരുവകൾ
ബീഫ്:1kg
ബിരിയാണി മസാല:2tsp
കുരുമുളക് പൊടി:2tsp
മഞ്ഞൾ പൊടി:2tsp
ഉപ്പ് ആവിശ്യത്തിന്
ഇവയെല്ലാം കുക്കറിൽ ഇട്ട് വേവിക്കുക.
വലിയുള്ളി :3, Sliced
ഡാൽഡ/സൺഫ്ലവർ ഓയിൽ
നെയ്യ്
അണ്ടിപ്പരിപ്പ്, മുന്തിരി
വലിയുള്ളിയും അണ്ടിപരിപ്പും മുന്തിരിയും ഓയിലിൽ
വറുത്തു കോരി മാറ്റിവെക്കാം.
ബേ ലീഫ് 2
ഏലക്ക :6
പട്ട :2
ഗ്രാമ്പു:6
ബിരിയാണി അരി:3cup
ചൂടുവെള്ളം:4 1/2cup
ഉപ്പ് ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറുത്തത്തിൽ ബാക്കിയുള്ള ഓയിലിൽ കുറച്ചെടുത്തു ചൂടാക്കി അതിൽ ബേ ലീഫ്, ഏലക്ക, പട്ട, ഗ്രാമ്പു എന്നിവ ഇട്ട് അതിലേക്ക് ബിരിയാണി അരി ഇട്ട് നന്നായി വറുത്തു ചൂടുവെള്ളം ഒഴിച്ച് ആവിശ്യത്തിന് ഉപ്പും ചേർത്തു അരി വേവിക്കാം.
മസാലക്ക് വേണ്ടി ::-
വലിയുള്ളി :3, sliced
ഉപ്പ്
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത്
താക്കളി :2
കറി വേപ്പില:1stem
ബിരിയാണി മസാല :2tsp
മഞ്ഞൾ പൊടി:1/2tsp
നാരങ്ങ നീര് :1tbsp
തൈര്:3tbsp
മല്ലിയില, പൊതിയിന ഇല
ഇവയൊക്കെ ഓരോന്നായി ഇട്ട് ഇതിലേക്ക് വേവിച്ച ബീഫ് ഇട്ട് 2മിനുട്ട് വേവിക്കാം.
ദം ചെയ്യാൻ :-
ഫ്രൈഡ് സവാള , അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി
മല്ലിയില, പൊതിയിന ഇല
നെയ്യ്
ബിരിയാണി മസാല
ഇനി മസാലയുടെ മുകളിൽ വേവിച്ച ചോറ് പകുതി ഇട്ട് മുകളിൽ വറുത്തവ പകുതി ഇട്ട് മുകളിൽ മല്ലിയില അരിഞ്ഞതും നെയ്യും ബിരിയാണി മസാലയും ഇട്ട് മുകളിൽ വീണ്ടും ബാക്കിയുള്ള ചോറും മറ്റും ഇട്ട് ആവി പുറത്തു കടക്കാത്ത വിദം അടച്ചുവെച് ചെറിയ തീയിൽ 10 മിനുട്ട് വേവിക്കുക. ശേഷം ചൂടോടെ വിളമ്പാം….
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബീഫ് ബിരിയാണി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.