Home Curry കുടംപുളി ഇട്ട്, പച്ച വെളിച്ചെണ്ണ ഒഴിച്ച് ഉണ്ടാക്കിയ തനി നാടൻ മീൻ കറി.. വളരെ ടേസ്റ്റ്...

കുടംപുളി ഇട്ട്, പച്ച വെളിച്ചെണ്ണ ഒഴിച്ച് ഉണ്ടാക്കിയ തനി നാടൻ മീൻ കറി.. വളരെ ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

മീൻ കറി..

നമ്മുടെ പഴമക്കാർ ഉണ്ടാക്കിയിരുന്ന തനി നാടൻ രീതിയിൽ ഉള്ള ഒരു മീൻ കറിയുടെ റെസിപി ആണിത്..

ഇപ്പോളും പലരും ഈ രീതിയിൽ മീൻ കറി ഉണ്ടാക്കാറുണ്ട്.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ മീൻ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം..

WORTH TRYING THIS SIMPLE RECIPE. വളരെ സിമ്പിൾ ആണെങ്കിൽ പോലും ഈ രീതിയിൽ ഫിഷ് കറി ഉണ്ടാക്കിയാൽ വളരെ നല്ല ഒരു ടേസ്റ്റ് ആണ് കിട്ടുന്നത്..

വേണ്ട ചേരുവകൾ:

ഫിഷ്: അര കിലോ
വെളുത്തുള്ളി: 10 അല്ലി
ഇഞ്ചി ചെറുതായി അരിഞ്ഞത്: ഒരു ടേബിൾ സ്പൂൺ
ചെറിയ ഉള്ളി: 12 എണ്ണം
പച്ചമുളക്: 2 എണ്ണം
മുളക് പൊടി: 4 ടേബിൾ സ്പൂൺ
കറി വേപ്പില: 3 തണ്ട്
കുടംപുളി: 3 എണ്ണം
പച്ച വെളിച്ചെണ്ണ: 2 ടേബിൾ സ്പൂൺ
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ഒരു ഗ്ലാസ്

പാചകം ചെയ്യേണ്ട രീതി:

ശ്രദ്ധിക്കുക: ഒരു ചേരുവപോലും എണ്ണയിൽ വഴറ്റി എടുക്കുന്നില്ല ഈ രീതിയിൽ മീൻ കറി വെക്കുമ്പോൾ..

ആദ്യം ഒരു മൺ ചട്ടിയിൽ മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും കുറച്ചു വെള്ളത്തിൽ നന്നായി മിക്സ്‌ ചെയുക. എന്നിട്ടു എത്ര ചാർ ആണോ വേണ്ടത് അതിനു ആവശ്യമായ വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഞാൻ ഒരു ഗ്ലാസ്സ് വെള്ളം ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിലേക് കഴുകി വൃത്തിയാക്കി മുറിച്ച് വെച്ചിരിക്കുന്ന ഫിഷ് ഇട്ട് കൊടുക്കാം. എന്നിട്ടു ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും കുടം പുളിയും രണ്ടു തണ്ട് കറി വേപ്പിലയും പച്ച മുളകും ചേർത്ത് കൊടുക്കാം.

ഇനി തവി ഒന്നും ഉപയോഗിക്കാതെ കൈ കൊണ്ട് ചട്ടി ഒന്ന് ചുറ്റിച്ച് ചട്ടിയിലെ ചേരുവകൾ ഒന്ന് മിക്സ് ചെയ്തെടുക്കുക.. ഇനി ഹൈ ഫ്ളയിമിൽ തിളക്കുന്നത്‌ വരെ മൂടി വെച്ച് വേവിക്കാം. ഇനി ഒരിക്കൽ കൂടി തവി ഒന്നും ഉപയോഗിക്കാതെ ചട്ടി നന്നായി ഒന്ന് ചുറ്റിച്ചു എടുക്കാം..
തിളച്ചതിനു ശേഷം മീഡിയം ഫ്ളയിമിൽ 15 മിനിറ്റ് കൂടെ മൂടി വെച്ചു വേവിക്കുക.

തീ ഓഫ് ചെയ്തതിനു ശേഷം ഇതിലേക്ക് പച്ച വെളിച്ചെണ്ണയും അല്പം കറി വേപ്പിലയും ചേർത്ത് കൊടുക്കുക.. അടിപൊളി ഫിഷ് കറി റെഡി..

പെട്ടന്ന് തന്നെ തയാറാക്കാൻ പറ്റിയ ഒരു ഫിഷ് കറി ആണ് ഇത്. ഇതിലേക്കു വെളിച്ചെണ്ണ അവസാനം ചേർത്ത് കൊടുക്കുമ്പോൾ കറിക്ക്‌ ഒരു സ്പെഷ്യൽ ടേസ്റ്റ് ആണ് കൊടുക്കുന്നത്.. അത് പോലെ തന്നെ ഇതിൽ ചേർത്തിരിക്കുന്ന ഇഞ്ചിക്കും, വെളുത്തുള്ളിക്കും ചെറിയ ഉള്ളിക്കും എല്ലാം എണ്ണയിൽ വഴറ്റി ഉണ്ടാക്കുന്നതിനേക്കാൾ ഒരു പ്രത്യേക രുചി ആണ്..

എല്ലാവരും ട്രൈ ചെയ്തു നോക്കിട്ടു അഭിപ്രായം പറയണേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here