Home Cake പലതരം കേക്കുകൾ ട്രൈ ചെയ്തു നൊക്കുന്ന നമ്മൾക്ക് ഇന്നൊരു ട്യൂട്ടി ഫ്രൂട്ടി കേക്ക് ട്രൈ ചെയ്തുനോക്കിയാല്ലോ…...

പലതരം കേക്കുകൾ ട്രൈ ചെയ്തു നൊക്കുന്ന നമ്മൾക്ക് ഇന്നൊരു ട്യൂട്ടി ഫ്രൂട്ടി കേക്ക് ട്രൈ ചെയ്തുനോക്കിയാല്ലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന വളരെ രുചികരമായ ഒരു വിഭവം ആണിത്….

Tutti frutti cake

ചേരുവകൾ

മൈദ 150 ഗ്രാം

ബേക്കിങ് പൗഡർ ഒരു ടീസ്പൂൺ

ഉപ്പ് ഒരു നുള്ള്

മുട്ട രണ്ടെണ്ണം

വാനില എക്സ്ട്രാക്റ്റ് ഒരു ടീസ്പൂൺ

പൊടിച്ച പഞ്ചസാര 100 ഗ്രാം

ഓയിൽ 50 ml

പാൽ ഒരു ടേബിൾസ്പൂൺ

ട്യൂട്ടി ഫ്രൂട്ടി

വിപ്പിംഗ് ക്രീം 100 ഗ്രാം

പാകം ചെയ്യുന്ന വിധം

മൈദയും ബേക്കിംഗ് പൗഡറും ഉപ്പും കൂടി നന്നായിട്ട് ഒരു അരിപ്പയിൽ അരിച്ചെടുക്കുക. മുട്ടയും വാനില എസൻസും നന്നായിട്ട് അടിച്ച് പതപ്പിച്ച് എടുക്കണം.

പതഞ്ഞുവരുമ്പോൾ അതിലേക്ക് പൊടിച്ച പഞ്ചസാര കുറേശ്ശെ ചേർത്ത് നന്നായിട്ട് ബീറ്റ് ചെയ്തു എടുക്കാം.

അതിലേക്ക് ഓയിലും കൂടി ചേർത്ത് ഒന്നുകൂടി ബീറ്റ് ചെയ്യാം. ബീറ്റ് ചെയ്തു വെച്ച മിശ്രിതം മാവിലേക്ക് കുറേശ്ശെ ഒഴിച്ച് പതുക്കെ ഇളക്കി യോജിപ്പിച്ച് എടുക്കാം.

മാവിൻറെ കൺസിസ്റ്റൻസി നോക്കിയതിനുശേഷം വേണമെങ്കിൽ മാത്രം പാൽ ചേർത്തു കൊടുക്കാം. മാവിനെ മയം പുരട്ടിയ കേക്ക് മോൾഡിലേക്ക് ഒഴിക്കാം.

കുറച്ച് ട്യൂട്ടി ഫ്രൂട്ടി എടുത്ത് അതിലേക്ക് കുറച്ച് മാവ് വിതറി നന്നായി യോജിപ്പിച്ചതിനുശേഷം മാവിലേക്ക് എല്ലായിടത്തും വിതറികൊടുക്കാം. പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 170 ഡിഗ്രി യിൽ 40 മിനിറ്റ് കുക്ക് ചെയ്തെടുക്കാം.

വിപ്പിംഗ് ക്രീമും ഒരു ബൗളിൽ ഇട്ട് നന്നായിട്ട് ബീറ്റ് ചെയ്തെടുക്കാം.
കേക്ക് വെന്തു വന്നാൽ അതിനെ 2 ആയിട്ട് മുറിച്ച് നടുഭാഗത്തും മുകളിലും ക്രീം തേച്ചുപിടിപ്പിച്ച് അതിൽ ഡ്യൂട്ടി വെച്ച് ഗാർണിഷ് ചെയ്യാം.

അടിപൊളി ഡ്യൂട്ടി ഫ്രൂട്ടി കേക്ക് റെഡിയായി വന്നിട്ടുണ്ട്.

വിശദമായ വീഡിയോ കാണുന്നതിനായി തായെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ട്യൂട്ടി ഫ്രൂട്ടി കേക്ക്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here