അവിൽ മിൽക്ക്
ചേരുവകൾ
അവിൽ 1 cup
മൈസൂർ പഴം 5എണ്ണം
തണുപ്പിച്ച പാൽ 2 glass
പഞ്ചസാര പാകത്തിന്
നിലക്കടല
Cashew nuts
ബിസ്ക്കറ്റ് പൊടിച്ചത് optional
തയ്യാറാക്കുന്ന വിതം
പഴം കുറച്ച് പാലും പഞ്ചസാരയും ചേർത്ത് spoon വെച്ച് ഉടച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് ഈ mix രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ഇട്ട് അതിന് മുകളിൽ വറുത്ത അവിൽ രണ്ടുമൂന്ന് സ്പൂൺ ഇട്ട് കൊടുക്കണം.
എന്നിട്ട് വറുത്ത നിലക്കടലയും cashew nuts ഉം ചേർക്കണം. വീണ്ടും ഇത് പോലെ ചെയ്ത് തണുപ്പിച്ച പാൽ ഗ്ലാസിൽ നിറയെ ഒഴിക്കണം.
അതിന് മുകളിൽ കുറച്ച് അവിലും പിന്നെ കുറച്ച് ബിസ്ക്കറ്റ് പൊടിച്ചതും ചേർത്താൽ നമ്മുടെ അടിപൊളി അവിൽ മിൽക്ക് റെഡി 😋😋😋😋. മൂന്നു ഗ്ലാസ്സിലേക്കുള്ള ഏകദേശം അളവാണ് ഞാൻ പറഞ്ഞത്.
നമ്മുടെ ഇഷ്ടത്തിനനുസരിച്ച് അളവ് വ്യത്യാസപ്പെടുത്താം. എല്ലാരും ഉണ്ടാക്കി കഴിക്കണം ട്ടോ….സൂപ്പർ ടേസ്റ്റാ
വിശദമായ വീഡിയോ കാണുന്നതിനായി തായെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക…
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മിൽക്ക് ഷെയ്ഖ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.