Home Curry കറ്റാർ വാഴ ചട്ട്ണി രുചിയിലും ഗുണത്തിലും ഒന്നാമൻ.. ഇഡലി ദോശ ഒപ്പം നല്ല ഒരു കോമ്പിനേഷൻ…....

കറ്റാർ വാഴ ചട്ട്ണി രുചിയിലും ഗുണത്തിലും ഒന്നാമൻ.. ഇഡലി ദോശ ഒപ്പം നല്ല ഒരു കോമ്പിനേഷൻ…. വളരെ രുചികരമായ ഈ ചട്ടിണി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ… തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും…

 

ചേരുവകൾ

കറ്റാർ വാഴ – അര കപ്പ്‌

ചെറിയ ഉള്ളി – 10

തക്കാളി – 1

വെളുത്തുള്ളി – 4 അല്ലി

തേങ്ങ – അര കപ്പ്‌

കടലപരിപ്പ് – 1 ടേബിൾസ്പൂൺ

ഉഴുന്ന് പരിപ്പ് – 1 tablespoon

കായം – 2 നുള്ള്

ചുവന്നുമുളക് – 2

എണ്ണ – ഒരു teaspoon

ഉപ്പ്

താളിക്കാൻ

എണ്ണ – 1 ടീസ്പൂൺ

ചുവന്നുമുളക് – 2

കറിവേപ്പില

കടുക് – അര teaspoon

ഉണ്ടാക്കുന്ന വിധം

ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി 2 ഉണക്കമുളക് നന്നായി മൂപ്പിച്ചു മാറ്റി വയ്ക്കുക.

ശേഷം പാനിൽ കടലപരിപ്പ് ഉഴുന്ന് പരിപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.

ഇതിൽ ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക ഒപ്പം ഒരു തക്കാളി ചേർക്കം. ഇനി ഇതിൽ കറ്റാർ വാഴ ചേർത്ത് ചെറുതായി ഒന്ന് വഴറ്റുക.

ശേഷം കായപൊടി ചേർക്കുക ഒപ്പം തേങ്ങ ചിരകിയത് കൂടെ ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യാം. തണുത്ത ശേഷം നന്നായി അരയ്ക്കുക.

കടുക് തളിക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ഉണക്കമുളക് കറിവേപ്പില എന്നിവ മൂപ്പിച്ചു ചട്ണിയിൽ ചേർക്കാം..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here